ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂല്യം റെക്കോര്‍ഡില്‍; ചരിത്രത്തിലാദ്യമായി 3 ലക്ഷം കോടി ഡോളറില്‍ എത്തി

May 25, 2021 |
|
News

                  ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂല്യം റെക്കോര്‍ഡില്‍; ചരിത്രത്തിലാദ്യമായി 3 ലക്ഷം കോടി ഡോളറില്‍ എത്തി

രാജ്യത്തെ പ്രമുഖ ഓഹരി വിപണിയായ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂല്യം റെക്കോര്‍ഡ് ഉയരത്തില്‍. ചരിത്രത്തിലാദ്യമായി മൂന്നു ലക്ഷം കോടി ഡോളറില്‍ എത്തിയിരിക്കുകയാണ് ഓഹരികളുടെ മൂല്യമെന്ന് ബിഎസ്ഇ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ആശിഷ്‌കുമാര്‍ ചൗഹാന്‍ ട്വിറ്ററില്‍ വെളിപ്പെടുത്തി.

'ബിഎസ്ഇ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ ഓഹരി മൂല്യം ഇതാദ്യമായി 3 ട്രില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു. ഒരു വലിയ നാഴികക്കല്ലാണിത്. 6.9 കോടിലേറെ വരുന്ന നിക്ഷേപകര്‍ക്കും, 1400 ലേറെ വരുന്ന ബ്രോക്കര്‍മാര്‍ക്കും മ്യൂച്വല്‍ ഉണ്ട് ഡിസ്ട്രിബ്യൂട്ടേഴ്സിനും 4700 ലേറെ വരുന്ന കമ്പനികള്‍ക്കും നന്ദി' ആശിഷ്‌കുമാര്‍ ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു. നിക്ഷേപകരുടെ സമ്പത്തും ഈ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലാണ്.

ഈ വര്‍ഷം ഫെബ്രുവരി നാലിലെ കണക്കനുസരിച്ച് ബിഎസ്ഇ സൂചിക 50000 കടന്നതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ ഓഹരി മൂല്യം 200 ലക്ഷം കോടി കടന്നിരുന്നു. ഇന്നലെ സെന്‍സെക്സ് 50651 പോയ്ന്റിലും നിഫ്റ്റി 15197 പോയ്ന്റിലും ക്ലോസ് ചെയ്തതോടെയാണ് വിപണി മൂല്യം റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. കോവിഡ് 19 വ്യാപനം കുറഞ്ഞതോടെ സെന്‍സെക്സ് വീണ്ടും ഉയരുകയായിരുന്നു. സെന്‍സെക്സ് ഈ വര്‍ഷം ഇതു വരെ 6.07 ശതമാനം നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2900 പോയ്ന്റിന്റെ വര്‍ധന. നിഫ്റ്റിയാകട്ടെ 1215 പോയ്ന്റ് ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 8.70 ശതമാനം വര്‍ധന!

Read more topics: # BSE, # ബിഎസ്ഇ,

Related Articles

© 2025 Financial Views. All Rights Reserved