രാജ്യത്തെ ഏറ്റവും മൂല്യമുള്ള 9 കമ്പനികള്‍ ഒരാഴ്ചക്കുള്ളില്‍ നേടിയത് 3,01,145 കോടി രൂപയുടെ മൂല്യം

October 12, 2020 |
|
News

                  രാജ്യത്തെ ഏറ്റവും മൂല്യമുള്ള 9 കമ്പനികള്‍ ഒരാഴ്ചക്കുള്ളില്‍ നേടിയത് 3,01,145 കോടി രൂപയുടെ മൂല്യം

രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് വന്‍ കമ്പനികളില്‍ ഒന്‍പതെണ്ണം ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ നേടിയത് 3,01,145.46 കോടി രൂപയുടെ മൂല്യം. വിപണിയിലെ ബുള്ളിഷ് തരംഗം തുണയായപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഏറ്റവും കൂടുതല്‍ നേട്ടത്തോടെ പട്ടികയില്‍ ഒന്നാമതായി. കഴിഞ്ഞയാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചിക 1812.44 പോയ്ന്റാണ് ഉയര്‍ന്നത്. 4.68 ശതമാനം വളര്‍ച്ചയാണിത്.

ഇക്കാലയളവില്‍ ടിസിഎസിന്റെ വിപണി മൂല്യം 109644.68 കോടി രൂപ വര്‍ധിച്ച് 10,56277.53 കോടി രൂപയായി. എച്ച് ഡി എഫ് സി ബാങ്കിന്റെ വിപണി മൂല്യം 69952.08 കോടി രൂപ വര്‍ധിച്ച്  6,78,991.98 രൂപയും ഇന്‍ഫോസിസിന്റേത്  38,270.81 കോടി രൂപ വര്‍ധിച്ച്  4,71,751.13 കോടി രൂപയുമായി. എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വിപണി മൂല്യം 30052.75 കോടി രൂപയാണ് വര്‍ധിച്ചത്. 232289.73 കോടി രൂപയാണി ഇപ്പോഴത്തെ വിപണി മൂല്യം.
ഐസിഐസി ബാങ്കിന്റെ മൂല്യം 22,428.99 കോടി രൂപ വര്‍ധിച്ച് 2,77,003.07 കോടി രൂപയായും എച്ച്സിഎല്‍ ടെക്നോളജീസിന്റേത് 11736.6 കോടി രൂപ വര്‍ധിച്ച് 232289.73 കോടി രൂപയുമായി.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡിന്റെ വിപണി മൂല്യം 10,291.06 കോടി രൂപയാണ് ഒരു ആഴ്ചക്കുള്ളില്‍ വര്‍ധിച്ചത്. 502534.84 കോടി രൂപയാണ് ഇപ്പോഴത്തെ വിപണി മൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേത് 5849.16 കോടി രൂപ വര്‍ധിച്ച്  15,10,436.34 കോടി രൂപയിലും കോട്ടക് മഹീന്ദ്ര ബാങ്കിന്റേത് 2919.33 കോടി രൂപ വര്‍ധിച്ച് 261265.33 കോടി രൂപയുമായി. അതേസമയം ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 3928 കോടി ഇടിഞ്ഞ് 2,31,943.02 കോടി രൂപയായി.

ഏറ്റവും മൂല്യമുള്ള പത്തു കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎല്‍ ടെക്നോളജീസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Read more topics: # ടിസിഎസ്, # tcs,

Related Articles

© 2025 Financial Views. All Rights Reserved