
ഇന്ത്യന്‍ ധനകാര്യ ലോകവും, വിപണികളും, വ്യാവസായിക ലോകവും തിരഞ്ഞെടുപ്പ് ഫലത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്. മോദി ഭരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞ ബാങ്കിങ്, നോന്‍ ബാങ്കിങ് ഫിനാന്‍സ് മേഖലകളിലെ കിട്ടാക്കടവും ഉയരുന്ന പലിശ നിക്കുകളും, എല്ലാം ഇന്ത്യന്‍ വ്യാവസായിക ലോകത്തെ ഡിമാന്‍ഡ് കുറച്ചുകൊണ്ട് മാന്ദ്യത്തിലേക്ക് തള്ളിവിടുന്ന ഘട്ടത്തിലാണ് ഈ പൊതു തിഞ്ഞെടുപ്പ് നടക്കുന്നത്.അതുകൊണ്ട് തന്നെ ഈ ഫലത്തിലൂടെ ഉണ്ടാകുന്ന സര്‍ക്കാറിനെ ചുറ്റിപറ്റിയുള്ള ഊഹാപോഹങ്ങളും പ്രതീക്ഷകളും ചേര്‍ന്ന് വിപണികളെ വല്ലാതെ ഉലക്കും, ഇന്ന് വൈകുന്നേരത്തോടെ മാത്രമേ പൂര്‍ണമായ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകൂ. അതുകൊണ്ട് തന്നെ ഓരോ സംസ്ഥാനത്തെയും ഫലങ്ങള്‍ വരുന്ന സാഹചര്യത്തില്‍ വിപണി ആടിയുലയാനും ഒരു ബാന്‍ഡില്‍ സെന്‍സെക്‌സ് ചാഞ്ചാട്ടം നടക്കാനുമുള്ള സാധ്യതകളും കാണുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിക്ഷേപകരെ സംബന്ധിച്ചടുത്തോളം കൃത്യമായ അച്ചടക്കം പാലിച്ചുകൊണ്ട് വിപണിയില്‍ നിന്ന് മാറിനില്‍ക്കുന്നതാവും ഉചിതം. മോദിയുടെ നേതൃത്വത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ വരുന്നത് തന്നെയാണ് വിപണിക്ക് മെച്ചമെന്ന് കരുതപ്പെടുന്നു. ഇത് കൂടാതെ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച ധനകാര്യ രംഗത്തെ പരിഷ്‌കാരങ്ങളും ബാങ്കങ് രംഗത്തെ ലയന പ്രക്രിയകളും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങളും തുടര്‍ന്ന് പോകാന്‍ അതേസ്വഭാവമുള്ള ഒരു സര്‍ക്കാര്‍ വരേണ്ടത് അത്യാവശ്യവുമാണ്. മൂന്നാം മുന്നണിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ ഭരണത്തില്‍ വന്നാല്‍ ഇതൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്നും, വളരെ ദുര്‍ബലമായ ഒരു സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപകരെ അകറ്റുമെന്നും ഒരുപക്ഷേ ഇപ്പോള്‍ നിലവിലുള്ള ധനകാര്യ പരിഷ്‌കാരങ്ങളെ തകിടം മറിക്കുന്ന രീതിയില്‍ അപ്രതീക്ഷിതമായ നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടാകുമെന്നും വിപണി ഭയക്കുന്നു. ബോംബെ ക്ലബ്ല് പോലെയുള്ള വ്യാവസായിക ലോകം മോദിയുടെ പിന്നില്‍ അടിയുറച്ച് നില്‍ക്കുന്നതും അവരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ ഉമ്ടാകുമെന്നുമുള്ള സൂചചനകളാണ് നല്‍കുന്നത്. പക്ഷേ ഉത്തരേന്ത്യയിലെ മധ്യവര്‍ഗം ഇത്തവണ ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് വ്യക്തമല്ല. ഇതൊക്കെ കണക്കിലെടുക്കുകയാെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണായകമാണ്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തു പോവുകയാണെങ്കില്‍ ഓഹരി വിപണയിലെ തകര്‍ച്ചയായിരിക്കും, അത് നീണ്ട് നില്‍ക്കുകയാണങ്കില്‍ പലിശ നിരക്ക് ഉയരുകയും, വ്യാവസായിക മുരടിപ്പും ആയിരിക്കും. ഇതിന് കാരണം ഇന്ത്യയുടെ ധനകാര്യ സ്ഥിതി മോശമാകുന്ന വിവരങ്ങളാണ് കഴിഞ്ഞ മൂന്ന് മാസമായി വന്നിരിക്കുന്നത്. ഇതുകൂടാതെ ആഗോള വിപണിയില്‍ ഉയരുന്ന ക്രൂഡ് ഓയില്‍ വിലയും പാകിസ്ഥാന്‍, ചൈന എന്നീ രാഷ്ട്രങ്ങളുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലവും നോക്കുമ്പോള്‍ ഏഷ്യന്‍ ഓഹരി വിപണികളിലെ തളര്‍ച്ചയും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റവും, ഡോളര്‍ വിനിമയ നിരക്കിലെ പ്രശ്‌നങ്ങളും ചേര്‍ന്ന് ധനകാര്യ ലോകം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.