ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ മുന്നേറുന്നു; യുഎസ്-ചൈനാ വ്യാപാര കരാര്‍ ഗുണകരമാകുമെന്ന് വിലയിരുത്തല്‍

January 16, 2020 |
|
News

                  ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ മുന്നേറുന്നു; യുഎസ്-ചൈനാ വ്യാപാര കരാര്‍ ഗുണകരമാകുമെന്ന് വിലയിരുത്തല്‍

ഒന്നര വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന യുഎസ്-ചൈനാ വ്യാപാര തര്‍ക്കം. ആഗോളലോകം മാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കാനുള്ള പ്രധന  കാരണങ്ങളിലൊന്നാണിത്. പരസ്പരം പോര്‍വിളിച്ച സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുമെന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നപ്പോള്‍ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിലാണിപ്പോള്‍ കുതിച്ചുയുന്നത്. അതായത് ഇനിയുള്ള നാളുകള്‍ അധികവും നിക്ഷേപകരുടേതാകുമെന്നര്‍ത്ഥം.  യുഎസ് ചൈനാ വ്യാപാര കരാര്‍ ഒപ്പുവെച്ചതുമാണ് പ്രധാന നേട്ടത്തിന് വഴിവെച്ചത്.  

സെന്‍സെക്‌സ്  42,000 ലേക്ക് കടന്നു,  വരും ദിനങ്ങളില്‍ ഇതിനേക്കാള്‍ മികച്ചയൊരു നേട്ടം ഒരുപക്ഷേ നേടാന്‍ സാധിച്ചേക്കാം.  ദേശീയ ഓഹരി സൂചികയായ നിഫറ്റി  12,350  ലേക്കെത്തിയാണ വ്യാപാരം തുടുന്നത്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാഝ്യതയുണ്ടെന്നാണ് വിലിയരുത്തല്‍.  യുഎസ്-ചൈനാ വ്യാപാരത്തില്‍  പുതിയ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ രൂപയുടെ മൂല്യത്തിലും വര്‍ധനവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യം  അഞ്ച് പൈസ ഉയര്‍ന്ന് 70.82 ലേക്കെത്തി.

Related Articles

© 2025 Financial Views. All Rights Reserved