പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷ; വിപണി കേന്ദ്രങ്ങളില്‍ നേട്ടം തുടരുന്നു

January 09, 2020 |
|
News

                  പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷ;  വിപണി കേന്ദ്രങ്ങളില്‍ നേട്ടം തുടരുന്നു

ഇറാനും-യുഎസും തമ്മിുള്ള സംഘര്‍ഷത്തില്‍ അവയവ് വരുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ ഇന്ന് നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചത് മുതല്‍ ഇന്ന് ഉച്ചവരെ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടം രേഖപ്പെടുത്തിയാണ് മുന്നേറുന്നത്.   പശ്ചിമേഷ്യല്‍  സമാധാനം പുലരുമെന്ന പ്രതീക്ഷയാണ് ഇന്ന് ഇന്ത്യന്‍  ഓഹരി വിപണിയിലും നേട്ടം രേഖപ്പെടുത്താന്‍ കാരണം. ക്രൂഡ് ഓയില്‍  വിലയിലും ഇടിവ് രേഖപ്പെടുത്തി. 

ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 65.65 ഡോളറിലേക്ക് വില താഴ്ന്നു. ഇറാഖിലെ എണ്ണ ഉത്പാദനവും വിതരണവും തടസ്സമില്ലാതെ നടക്കുമെന്ന് ഒപെക് സെക്രട്ടറി ഡനറല്‍ മുഹമ്മദ്ബര്‍ക്കിന്‍ഡോ അറിയിച്ചു

രണ്ട് ഇറാഖ് താവളങ്ങളില്‍ ഇറാന്റെ ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതിന് ശേഷം ഇന്നലെ ഏഷ്യന്‍ വിപണികളില്‍ വലിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്റര്‍ബാങ്ക് വിദേശനാണ്യ വിപണിയില്‍ ഇന്നലെ രൂപ ഇന്നലെ ദുര്‍ബലമായിരുന്നു, ആദ്യ ഇടപാടുകളില്‍ മൂല്യം 72 മാര്‍ക്കിലേക്ക് വരെ താഴ്ന്നിരുന്നു. ഇപ്പോള്‍  സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടം കൊയ്താണ് വ്യാപാരം തുടരുന്നത്.  

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  558 പോയിന്റ് ഉയര്‍ന്ന്   41,375.81 ലെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  168 പോയിന്റ് ഉയര്‍ന്ന്  12,200 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം  തുടരുന്നത്.  സംഘര്‍ഷ സാധ്യത ഒഴിവായാല്‍  ഓഹരി വിപണിയില്‍ തിരിച്ചുവരവിന്റെ ഘടകങ്ങള്‍ പ്രതിഫലിക്കും. അതേസമയം ഖാസിം സുലൈമാന്‍ വധത്തിന് ഇറാന്‍ ശക്തമായ പ്രതികാര നടപടികളിലേക്ക് നീങ്ങുമെന്ന അഭ്യൂഹങ്ങളും നിലനില്‍്ക്കുന്നുണ്ട്. 

Related Articles

© 2025 Financial Views. All Rights Reserved