
ന്യൂഡല്‍ഹി: ഈ മാസം 24,25 തീയ്യതികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ഡൊനാള്‍ഡ് ട്രംപ് ഇന്തയിലേക്കെത്തുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ തുടരുന്നു. പുതിയ വ്യാപാര കരാറില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ ഇടയാക്കിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 0.093 ശതമാനം ഉയര്‍ന്ന് 384 പോയിന്റ് പോയിന്റ് ഉയര്‍ന്ന് 41,600 ലേക്കെത്തിയാണ് ഇന്ന് വ്യപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 12,200 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.
അതേസമയം കൊറോണ വൈറസിന്റെ ആഘാതത്തില്‍ ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതി കുറഞ്ഞതോടെയാണ് ക്രൂഡ് ഓയില്‍ വില ഇടിയാന്‍ കാരണം. ഇതോടെ ഇന്ത്യയിലും പെട്രള്‍ വിലയില്‍ ഇടിവുണ്ടായി. ഡല്‍ഹിയില്‍ പെട്രോള്‍ വില 71.94 രൂപയും, ഡീസല്‍ വില രൂപയുമാണ് വില. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തുവിട്ട വിവരമാണിത്. മുംബൈയില്‍ പെട്രോള്‍ വില 77.60 രൂപയും, ഡീസലിന് 67.98 രൂപയുമാണ് വില. നിലവില്‍ രൂപയടെ മൂല്യം 71.23 ലാണ് നിലനില്‍ക്കുന്നത്.