വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തം; ധനമന്ത്രി നിര്‍മ്മല സീതാരമന്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രതീക്ഷ പ്രകടിപ്പിക്കാതെ ആദി ഗോദ്‌റേജ്

August 10, 2019 |
|
News

                  വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തം; ധനമന്ത്രി നിര്‍മ്മല സീതാരമന്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രതീക്ഷ പ്രകടിപ്പിക്കാതെ ആദി ഗോദ്‌റേജ്

ന്യഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എഫ്പിഐ നിക്ഷേപകരുടെ വരുമാനത്തിന് മേല്‍ ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കണമെന്ന ആവശ്യവുമായി ഗോദ്‌റേജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്‌റേജ് രംഗത്ത്. എഫ്പിഐ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരമന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷയില്ലെന്നും ബജറ്റില്‍ സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള പരിഹാര ക്രിയകള്‍ ഇല്ലെന്നും ആദി ഗോദ്‌റേജ് തുറന്നടിച്ചു. അതേസമയം കേന്ദ്രസര്‍ക്കാര്‍ എഫ്പിഐ നിക്ഷേപകരുടെ വരുമാനത്തിന് മേല്‍ ഏര്‍പ്പെടുത്തിയ അധിക സര്‍ചാര്‍ജ് പിന്‍വലിക്കുമെന്ന വാര്‍ത്ത വിപണി രംഗത്ത് ഒരു പരിധിവരെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എഫ്പിഐ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലെ ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ ബജറ്റിലെ ചില നിര്‍ദേശങ്ങളില്‍ നിക്ഷേപകരില്‍ ചിലര്‍ക്ക് ആശയകുഴപ്പങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

അതേസമയം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യവസായിക പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ വലിയ പ്രതീക്ഷകളൊന്നും ആദി ഗോദ്‌റേജ് പ്രകടിപ്പിച്ചില്ല. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്ന കാര്യങ്ങശളില്‍ സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുമായി ധനമന്ത്രി നിര്‍മ്മല സീതാരമന്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ നിരവിധി പ്രമുഖരാണ് പങ്കെടുത്തത്. ചര്‍ച്ചയില്‍ വ്യവസായിക പ്രമുഖരും, ഉന്നത നികുതി ഉദ്യോഗസ്ഥരും പങ്കെടുത്തെന്നാണ് വിവരം.

Related Articles

© 2025 Financial Views. All Rights Reserved