
കൊറോണ വൈറസ് മൂലം യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും, ലോകാരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒ കൂടുതല്‍ മുന്‍കരുതല്‍ നല്‍കുകയും ചെയ്തതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകളെല്ലാം നിശ്ചലമായി. ഇതോടെ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് വഴുതി വീണു. ആഗോളതലത്തിലെ വിവിധ ഓഹരി വിപണി കേന്ദ്രങ്ങളെല്ലാം നിലംപൊത്തി. ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ ബിസിനസ് പ്രവര്‍ത്തനങ്ങളും, ഇടപാട് കേന്ദ്രങ്ങളുമെല്ലാം ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തിയത്. രോഗം പടരുമെന്ന ഭീതിയാണ് സാമ്പത്തിക രംഗത്തെ ഇപ്പോള്‍ തകര്‍ക്കുന്നത്. ലോകം ഇന്നേവരെ കാണാത്ത മാന്ദ്യമാകും ഇനിയുണ്ടാകാന്‍ പോവുക. അമേരിക്ക പോലും ഇപ്പോള്‍ മാന്ദ്യത്തിലേക്ക് തള്ളപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. കൊറോണ മനുഷ്യന്റെ ജീവനെയും സാമ്പത്തിക രംഗത്തെ നിലനില്‍പ്പിനെയുമെല്ലാം പിഴുതെറിയുകയാണ്.
ഇന്ന് വ്യാപാരം തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണിയില്‍ മാത്രം ആകെ 11 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടം ഉണ്ടാക്കിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 2,500 പോയിന്റ് താഴ്ന്നാണ് വ്യാപാരം അരങ്ങേറുന്നത്. മുംബൈ ഓഹരി സൂചിക 32,990.01 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അരങ്ങേറുന്നത്. ദേശീയ ഓഹരി സൂചികയാവട്ടെ 809 പോയിന്റ് താഴ്ന്ന് 9,648 ലേക്കെത്തിയാണ് വ്യാപാരം അരങ്ങേറുന്നത്. 2017 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ ഇപ്പോള്‍ രേഖരപ്പെടുത്തിയിരിക്കുന്നത്.
മാത്രമല്ല ആഗോള എണ്ണ വിപണിയിടക്കം ഇന്ന് ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങിയത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലില്‍ 1.03 ഡോളര്‍ വിലയിടിഞ്ഞ് അതായത് 2.9 ശതമാനം ഇടിവ് രേഖപ്പെടുത്തി ബാരലിന് 34.76 ഡോളറിലേക്കാണ് ഇപ്പാള്‍ എത്തിയിട്ടുള്ളത്. ബിഎസ്ഇയിലെ ആട്ടോസെക്ടര്‍ ഓഹരികളിലടക്കം ഏഴ് ശതമാനം വരെ ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്.
ഏഷ്യന്‍ വിപണിയും തകര്‍ച്ചയില്‍
ഏഷ്യന്‍ വിപണി ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങിയത്. ടോക്കിയോ ബെഞ്ച്മാര്‍ക്ക് സൂചികയായ നിക്കിയില്‍ 225 പോയിന്റ് താഴ്ന്ന് അതായത് 2.24 ശതമാനം ഇടിവ് രേഖപ്പെടുത്തി 18,980.22 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അരങ്ങേറുന്നത്. ആസ്‌ത്രേലിയന്‍ ഓഹരി സൂചികയായ എസ്എക്‌സ് ല്‍ 2.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.
യുഎസ് ഓഹരി വിപണിയും നിലംപൊത്തി
യുഎസ് ഓഹരി വിപണി ഇന്ന് അഞ്ച് ശതമാനം വരെയാണ് ഇടിഞ്ഞത്. യുഎസ് ഓഹിര വിപണി സൂചികയായ ഡൗ ജോണ്‍സ് 1,464.94 പോയിന്റ് താഴ്ന്ന് അതായത് 5.86 ശതമാനം ഇടിഞ്ഞ് 23,553.22 ലേക്കെത്തിയാണ് വ്യാപാരം.
ബിസിനസ് യാത്രാ മേഖല താറുമായി/നഷ്ടം 820 ബില്യണ്‍ ഡോളറെന്ന് കണക്കുകള്‍
കൊറോണ വൈറസ് ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ചതോടെ ലോകസമ്പദ് വ്യവസ്ഥ നിശ്ചലമായെന്ന് പറയാം. കയറ്റുമതി-ഇറക്കുമതി വ്യപാര മേഖലയടക്കം നിലച്ചതോടെ, ആഗോളതലത്തിലെ ബിസിനസ് മേഖലകളെല്ലാം കോവിഡ്-1 മൂലം ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. വൈറസ് പടര്‍ന്ന് പിടിച്ചതോടെ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഭീമമായ നഷ്ടം വരുത്താന്‍ കാരണം ചൈനയാണെന്നാണ് ഗ്ലോബല്‍ ബിസിനസ് ട്രാവല്‍ അസോസിയേഷന്‍ (ജിബിടിഎ) ചൂണ്ടിക്കാട്ടിയത്. ഹോങ്കോങ്, ചൈന, തായ് വാന്‍, ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള യാത്രകളെല്ലാം വന്‍തോതില്‍ നിശ്ചലമായി. എന്നാല്‍ ഫിബ്രുവരി മാസത്തില്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് കണക്കാക്കിയ നഷ്ടം 560 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ചൈനയില്‍ മാത്രം കൊറോണ വൈറസിന്റെ ആഘാതം മൂലം 4000 പേരുടെ ജീവന്‍ പൊലിഞ്ഞ് പോയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, ആപ്പിളടക്കമുള്ള വന്‍കിട കമ്പനികളുടെ സ്റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ ചൈനയുടെ 95 ശതമാനം വരുന്ന ബിസിനസ് യാത്രകളും നിശ്ചലമായി. ചൈനയ്ക്ക് ബിസിനസ് യാത്രാ മേഖലിയില്‍ മാത്രം വരുന്ന നഷ്ടം 404.1 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിന് മാത്രം കോര്‍പ്പറേറ്റ് യാത്രാ മേഖലയില്‍ നിന്ന് വരുന്ന നഷ്ടം 190.05 ബില്യണ്‍ ഡോളറായിരിക്കുകയും ചെയ്യും.