മോശം ധനസ്ഥിതിയില്‍ ഈ ആഴ്ച്ചത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച ഉണ്ടാകാന്‍ സാധ്യത; ബാങ്കിങ് ഓഹരികള്‍ ഇന്ന് നിലംപൊത്തി; കൊറോണ വൈറസ് ബാധ പടരുമെന്ന ഭീതിയില്‍ നിക്ഷേപകരുടെ പിന്‍മാറ്റം ശക്തം

January 27, 2020 |
|
News

                  മോശം ധനസ്ഥിതിയില്‍ ഈ ആഴ്ച്ചത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച ഉണ്ടാകാന്‍ സാധ്യത; ബാങ്കിങ് ഓഹരികള്‍ ഇന്ന് നിലംപൊത്തി; കൊറോണ വൈറസ് ബാധ പടരുമെന്ന ഭീതിയില്‍  നിക്ഷേപകരുടെ പിന്‍മാറ്റം ശക്തം

ഓഹരി വിപണിയില്‍ ഈ ആഴ്ച്ച നഷ്ടത്തിലേക്ക് കൂപ്പകുത്താന്‍ സാധ്യതകള്‍ ഉണ്ട്. രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട മോശം ധനസ്ഥിതിയും ആഗോളതലത്തിലെ ചില പ്രതിസന്ധികളുമാണ് കാരണം.  ഒന്നാമതായി ആഗോളതലത്തില്‍ ഇപ്പോള്‍ പടര്‍ന്നുപന്തലിക്കാന്‍ സാധ്യതയുള്ള കൊറോണ വൈറസ് ബാധയാണ്.  കൊറോണ വൈറസ് പ്രത്യാഘാതത്തിന്റെ അടിസ്ഥാത്തില്‍ ട്രേഡിങ് പ്ലേസായ സ്റ്റോക്ക് മാര്‍ക്കറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായേക്കുമെന്നാണ് വിലയിരുത്തല്‍.  ബിഎസ്ഇ,എന്‍എസ്ഇയില്‍ നിന്ന് നിക്ഷേപകരുടെ പിന്‍മാറ്റം ശക്തമായിട്ടുണ്ടെന്നാണ് വിവിധ കമ്പനികളുടെ ഓഹരികള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമാകുന്നത്.  

രാജ്യത്തെ വളര്‍ച്ചാ നിരക്ക്  (GDP RATE)  നടപ്പുവര്‍ഷം അഞ്ച് ശതമാനത്തിലേക്കോ,  അതിന് താഴേക്കോ ചുരുങ്ങിയേക്കുമെന്ന ഭീതിയും ഓഹിര വിപണി തകര്‍ച്ചയിലേക്കെത്താന്‍ സാധ്യതകള്‍ കാണുന്നുണ്ട്.  നിലവില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍  മുംബൈ ഓഹരി സൂചിക 180 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  നിഫ്റ്റി 12,200 ലേക്കെത്തിയിട്ടുണ്ട്.  

ബാങ്കിങ് ഓഹരികളില്ലെല്ലാം തകര്‍ച്ച തുടരുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് (1.64) ശതമാനം ഇടിവ്,  കോട്ടക് മഹീന്ദ്ര ബാങ്ക് 1.52 ശതമാനം ഇടിവും,  എച്ച്ഡിഎഫ്‌സിയുടേത് 1.35 ശതമാനവും, എസ്ബിഐ 1.22 ശതമാനവും ഇചിവ് രേഖപ്പെടുത്തി.

അനില്‍ അംബാനിയുടെ വിവിധ കമ്പനികളുടെ ഓഹരികളും നിലപംപൊത്തി.  കാരണം സാമ്പത്തികപ്രതിസന്ധിയും, വായ്പാ ബാധ്യതയുമാണ്.  റിലയന്‍സ് കാപ്പിറ്റല്‍  എല്‍ഡിടി ( 0.45 (4.62%),  റിലയന്‍സ് പവര്‍ എല്‍ടിഡി  0.10 (4.76%),  റിലയന്‍സ് പോം ഫിനാന്‍സ് എല്‍ടിഡി  0.05 (2.86%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നിലംപൊത്തിയത്.  അതേസമയം കഴിഞ്ഞ വ്യാപാരത്തില്‍ രാജ്യത്തെ ആറ് കമ്പനികളുടെ വിപണി മൂലധനത്തില്‍ നഷ്ടം പെരുകിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved