
മാരുതി ഇഗ്‌നീസ് ഫേസ് ലിഫ്റ്റ് വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരിയില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 5 ന്് ആരംഭിക്കുന്ന ഓട്ടോ എക്സ്പോയിലാകും വാഹനത്തെ അവതരിപ്പിക്കുക. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമായിരുന്നു.എന്നാല്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു. പുതിയ പതിപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബിഎസ് VI എഞ്ചിനൊപ്പം മറ്റ് നിരവധി മാറ്റങ്ങളും വാഹനത്തില്‍ കാണാന്‍ സാധിക്കും. പുതിയ ഇഗ്‌നീസില്‍ ഉള്‍പ്പെടുത്തിയേക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.
എഞ്ചിന്‍ സവിശേഷത
K12B 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും ബിഎസ് VI നിലവാരത്തില്‍ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ഇടംപിടിക്കുക. ഈ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാകും ഗിയര്‍ബോക്സ്.
പുതിയ ഫ്രണ്ട് ബിഎസ് VI എഞ്ചിന്‍ കഴിഞ്ഞാല്‍ ഇഗ്‌നീസിന്റെ പ്രധാന മാറ്റം മുന്‍വശത്ത് തന്നെയാണ്. പുതുക്കിയ ബമ്പറും പുതിയൊരു ഗ്രില്ലും വാഹനത്തില്‍ ഇടംപിടിക്കും. മാരുതി നിരയില്‍ നിന്നും അടുത്തിയെ വിപണിയില്‍ എത്തിയ എസ്സ്-പ്രെസ്സോയില്‍ കണ്ടിരിക്കുന്ന ഗ്രില്ല് തന്നെയാണ് ഇഗ്‌നീസ് ഫെയ്സ്ലിഫ്റ്റിലും ഇടംപിടിക്കുക..പുതിയ ബമ്പറും വാഹനത്തിന്റെ സവിശേഷതയാണ്. ഒരു വലിയ വാഹനത്തിന്റെ ലുക്ക് ലഭിക്കുന്നതിനായി വലിയ ബമ്പറും അതില്‍ സ്‌കിഡ് പ്ലേറ്റും നല്‍കിയിരിക്കുന്നത് കാണാം.
പുതിയ ബമ്പര്‍
2020 മാരുതി ഇഗ്‌നീസിന്റെ മുന്‍ഭാഗത്ത് നിരവധി മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെങ്കിലും പിന്നില്‍ അധികം മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും റിയര്‍ ബമ്പറില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
മുന്നിലെ ബമ്പറില്‍ സ്‌കിഡ് പ്ലേറ്റ് ഉള്‍പ്പെടുത്തിയേക്കുന്നതുപോലെ പിന്നിലും സ്‌കിഡ് പ്ലേറ്റ് നല്‍കിയേക്കും. ഇത് നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും പുതിയൊരു ലുക്കും, ഫീലും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.പുതിയ സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിലവില്‍ ഇഗ്‌നീസിന്റെ ആല്‍ഫ വകഭേദങ്ങളില്‍ കമ്പനിയുടെ സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭ്യമാണ്. എന്നിരുന്നാലും, പുതിയ ബലേനോയില്‍ കണ്ടിരിക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ യൂണിറ്റ് പുതിയ ഇഗ്‌നീസിലും ഇടംപിടിക്കും.