എസ്‌യുവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി; വില 20 ലക്ഷം രൂപ

December 02, 2021 |
|
News

                  എസ്‌യുവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി; വില 20 ലക്ഷം രൂപ

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി എസ്‌യുവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ചെറു കാറുകളുടെ വിപണി അടക്കി വാഴുന്ന മാരുതി ആദ്യമായാണ് 10-20 ലക്ഷം രൂപ പരിധിയില്‍ എസ് യുവികള്‍ അവതരിപ്പിക്കുന്നത്. നിലവില്‍ മാരുതിയുടെ എസ് ക്രോസ് അടക്കമുള്ള കാറുകളില്‍ നിന്ന് എസ്‌യുവി സെഗ്മെന്റിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഹ്യൂണ്ടായി, കിയ, മഹീന്ദ്ര, ടാറ്റ തുടങ്ങിയ ബ്രാന്‍ഡുകളിലേക്കാണ് പോവുന്നത്. ഇത് തടയാനാണ് മാരുതി പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്.

മൈലേജിന് പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെയാകും മാരുതി എസ് യുവി സെഗ്മെന്റിലേക്കും എത്തുക. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളല്‍ നാല് മോഡലുകളാണ് വിപണിയിലെത്തുക. കോംപാക്ട് എസ് യുവി മുതല്‍ 7-സീറ്റര്‍ മോഡല്‍വരെ മാരുതി അവതരിപ്പിക്കും. സിഎന്‍ജി, പെട്രോള്‍, ഹൈബ്രിഡ് വേരിയന്റുകള്‍ കമ്പനി അവതരിപ്പിക്കും. കൂടാതെ വിറ്റാര ബ്രസയുടെ പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി പുറത്തിറക്കും. ടാറ്റ നെക്സോണിന് എതിരാളിയായി ബലേനോയുടെ ക്രോസ് ഓവര്‍ പതിപ്പും എത്തും. രാജ്യത്ത് എസ് യുവികള്‍ക്ക് വര്‍ധിച്ചുവരുന്ന സ്വീകാര്യത പ്രയോജനപ്പെടുത്തുകയാണ് മാരുതിയുടെ ലക്ഷ്യം.

Related Articles

© 2025 Financial Views. All Rights Reserved