
ന്യൂൂഡല്‍ഹി: വാഹന വില്‍പ്പനയില്‍ നേരിടുന്ന മാന്ദ്യത്തിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളെല്ലാം. വാഹന വ്യവസായ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസനധികളെ തരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട വിധത്തിലുള്ള സമീപനങ്ങള്‍ സ്വീകരിച്ചതായും, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സ്വാഗതര്‍ഹമാണെന്നും മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി. ധനമന്ത്രാലയം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, വാഹന വില്‍പ്പനയില്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ മാറ്റുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ആര്‍സി ഭാര്‍ഗവ പറഞ്ഞു. ഫോസില്‍ ഇന്ധന വാഹനങ്ങള്‍ സമീപഭാവിയില്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള സമീപനങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ധനമന്ത്രാലയം സ്വീകരിച്ച നടപടികള്‍ സ്വാഗതര്‍ഹമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വാഹന വില്‍പ്പനയില്‍ ഇപ്പോഴും ചില ആശങ്കള്‍ നിലനില്‍ക്കുന്നുണ്ട്. ജിഎസ്ടിയില്‍ ഇളവ് നല്‍കാത്തതും, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധിക പ്രോത്സാഹനം നല്‍കുന്നതും വാഹന വില്‍പ്പനയില്‍ നിലനില്‍ക്കുന്ന പ്രധാന ആശങ്കകളാണ്. കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും, അന്തരീക്ഷ മലിനീകരണം കുറക്കാനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയിട്ടുള്ളത്. അതേസമയം വാഹന വില്‍പ്പനയിസല്‍ രൂപപ്പെട്ട പ്രതിസന്ധി മൂലം രാജ്യത്തെ മുന്‍ നിര വാഹന നിര്‍മ്മാതാക്കള്‍ ഉത്പ്പാദനം കുറക്കാനും, നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടാനുമുള്ള തയ്യാറെടുപ്പ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.