
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസൂക്കി ഇന്ത്യ (എംഎസ്‌ഐ) ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ആകെ കയറ്റിയച്ച കാറുകളുടെ എണ്ണം 10 ലക്ഷം, ഇക്കാര്യം കമ്പനി അധികൃതര്‍ തന്നെയാണ് വ്യക്തമാക്കിയത്. കയറ്റുമതി ഇനിയും പ്രതീക്ഷിച്ചതിനേക്കാള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കയിട്ടുള്ളത്. 2009 മുതലാണ് കമ്പനി മുന്ദ്ര തുറമുഖം വഴി കാറുകള്‍ കയറ്റയക്കാന്‍ തുടങ്ങിയിട്ടുള്ളത്. മാരുതിയുടെ ഏറ്റവും കാര്‍ടെര്‍മിനല്‍ പോര്‍ട്ടുകളിലൊന്നാണിത്.
എന്നാല്‍ മാരുതി സുസൂക്കി ഇതുവരെ 125 രാജ്യങ്ങളിലേക്ക് ആകെ കയറ്റിയച്ച കാറുകളുടെ എണ്ണം 18 ലക്ഷം കാറുകളാണെന്നാണ് റിപ്പോര്‍ട്ട്. കമ്പനി ചിലിയിലേക്ക് ടെക്‌സ്‌ഫോര്‍ഡ് ബ്ലൂ തളര്‍ കയറ്റിയച്ചതോടെയാണ് കമ്പനി റെക്കോര്‍ഡ് നേട്ടം കൊയ്തത്. അള്‍ട്ടോ കെ10, സെലേരിയോ, ബലേനോ, ഇഗ്‌നീസ്, ഡിസയര്‍ തുടങ്ങി 14 മോഡലുകള്‍ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിലേക്കാണ് കമ്പനി കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. മുംബൈ തുറമുഖം വഴിയും കമ്പനി കൂടുതല്‍ കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.