
ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനവുമായി മാരുതി സുസുക്കി. 11 ശതമാനം വര്‍ധനവാണ് ഉല്‍പ്പാദനത്തില്‍ ഉണ്ടായത്. 1,23769 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേമാസം 111370 വാഹനങ്ങളായിരുന്നു നിര്‍മ്മിച്ചത്. പാസഞ്ചര്‍ വാഹനങ്ങള്‍ 121381 എണ്ണം നിര്‍മ്മിച്ചു. 110214 എണ്ണമായിരുന്നു കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍മ്മിച്ചത്, വളര്‍ച്ച 10 ശതമാനം.
ചെറു കാറുകളായ ഓള്‍ട്ടോയും എസ് പ്രസോയും 22208 എണ്ണം നിര്‍മ്മിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ 13814 ആയിരുന്നു എണ്ണം. 61 ശതമാനം വളര്‍ച്ചയാണ് ഈ കാറ്റഗറിയില്‍ നേടിയത്. വാഗണ്‍ആര്‍, സെലെറിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലെനോ, ഡിസയര്‍ എന്നിവയുടെ ആകെ ഉല്‍പ്പാദനം 67348. മുന്‍വര്‍ഷത്തില്‍ ഇത് 67095 ആയിരുന്നു.
ജിപ്‌സി, എര്‍ട്ടിഗ, എസ് ക്രോസ്, വിതാര ബ്രെസ, എക്‌സ്എല്‍6 എന്നിവയുടെ ഉല്‍പ്പാദനം 44 ശതമാനം ഉയര്‍ന്നു. മുന്‍വര്‍ഷത്തെ 15099നെ അപേക്ഷിച്ച് 21737 കാറുകള്‍ നിര്‍മ്മിച്ചു. കോമേഴ്ഷ്യല്‍ വാഹന വിഭാഗത്തില്‍ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം 1156 ആയിരുന്നത് ഇക്കുറി 2388ലെത്തി.