
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ജൂലൈയില്‍ 108,000 യൂണിറ്റ് വാഹനങ്ങള്‍ വില്‍പ്പന നടത്തിയതായി പ്രഖ്യാപിച്ചു. 2020 ജൂണിനേക്കാള്‍ 88.2 ശതമാനം കൂടുതല്‍ വില്‍പ്പനയാണ് ജൂലൈ മാസത്തിലുണ്ടായത്. കമ്പനി നടത്തിയ ഹോള്‍സെയില്‍ വില്‍പ്പനയുടെ കണക്കുകളാണ് പുറത്തുവിട്ടത്.
നിര്‍മ്മാതാവില്‍ നിന്നും ഡീലര്‍മാര്‍ക്ക് അയച്ച യൂണിറ്റുകളുടെ കണക്കുകളാണ് പുറത്തുവന്നത്. ചില്ലറ വില്‍പനയെ സംബന്ധിച്ച കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത് വീണ്ടെടുക്കലിന്റെ അടയാളമാണെങ്കിലും, തൊഴിലാളികളുടെ ലഭ്യത, അസംസ്‌കൃത വസ്തുക്കളുടെ വിതരണം തുടങ്ങിയ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി മാരുതി എക്‌സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
''അക്കങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഞങ്ങളുടെ വിതരണ ശൃംഖല ഇപ്പോള്‍ ക്രമത്തിലായി വരുന്നു എന്നതാണ്. ഇത് റീട്ടെയില്‍ നമ്പറുകള്‍ കൂടാനും കാരണമാകും, ഞങ്ങളുടെ ഡീലര്‍മാരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന സിഗ്‌നല്‍ വളരെ പ്രോത്സാഹജനകമാണ്, ''മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.