
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജനുവരി 25ന് നികുതി ഒഴിവാക്കിക്കൊണ്ടുള്ള ലാഭം 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 1,042 കോടി രൂപ രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് 1,997 കോടി രൂപയാണ് റിപ്പോര്‍ട്ട് ചെയ്തത്, അതായത് 48 ശതമാനം. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 487 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഏകീകൃത വരുമാനം 23,471 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ശതമാനം മാത്രമാണ് കുറവ്. 23,253 കോടി രൂപയായിരുന്നു മാരുതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ വരുമാനം. എന്നാല്‍ സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റ വരുമാനം 20,551 കോടി രൂപയായിരുന്നു.
സപ്ലൈയും കംപോണന്റ്സ് വിഷയവുമായി ബന്ധപ്പെട്ട് മാരുതിക്ക് കഴിഞ്ഞ രണ്ട് പാദങ്ങളായി വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. കമ്പനിയുടെ ഉല്‍പ്പന്ന വോള്യവും കഴിഞ്ഞ ഒരു വര്‍ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ജനുവരി 25ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 62 രൂപ കുറഞ്ഞ് 7,990 രൂപയിലാണ് മാരുതിയുടെ സ്റ്റോക്ക് ട്രേഡിംഗ് ആരംഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്റ്റോക്ക് 9.4 ശതമാനം വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റോക്ക് 11 ശതമാനം ഉയര്‍ച്ചയിലുമാണ്.
'കംപോണന്റ്സ് ലഭ്യതയും വിലയും ഇപ്പോഴും പ്രവചനാതീതമാണെങ്കിലും, സപ്ലൈ സാഹചര്യങ്ങള്‍ ക്രമേണ മെച്ചപ്പെടുന്നുണ്ട്. നാലാം പാദത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും അത് പൂര്‍ണശേഷിയില്‍ എത്തുമോ എന്നത് പറയാനാകില്ല. നിലിവിലെ സാഹചര്യങ്ങളിലും മാരുതി സുസുക്കി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതി നേടി. മൂന്നാം പാദത്തില്‍ 64,995 യൂണിറ്റാണ് എക്സ്പോര്‍ട്ട് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ഇത് 28,528 യൂണിറ്റായിരുന്നു. കമ്പനി ഫയലിംഗില്‍ പറയുന്നു.