
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി മാര്‍ച്ചിലെ10 ദിവസത്തെ ലോക്ക്ഡൗണ്‍ കാരണം മാര്‍ച്ച് പാദത്തിലെ ലാഭത്തില്‍ 30 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് (മെയ് 13ന്) കമ്പനി ത്രൈമാസ വരുമാനം പ്രഖ്യാപിക്കും. വില്‍പനയില്‍ 16 ശതമാനം ഇടിവ് കാരണം ഈ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 15-20 ശതമാനം വരെ കുറയാനിടയുണ്ട്. അതേസമയം 4 ശതമാനം വളര്‍ച്ചാ ഇടിവ് മുതല്‍ ഒരു ശതമാനം വളര്‍ച്ച വരെയാണ് പ്രതീക്ഷിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നാലാം പാദത്തിലെ കമ്പനിയുടെ ആഭ്യന്തര അളവ് 16 ശതമാനം കുറഞ്ഞു. കയറ്റുമതി 17 ശതമാനം ഇടിഞ്ഞു. അളവിലെ 16 ശതമാനം ഇടിവിന് അനുസൃതമായി വരുമാനം 16 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാര്‍നോലിയ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കണക്കനുസരിച്ച്, വരുമാനം ഏകദേശം 19 ശതമാനം കുറയുകയും ലാഭം 32 ശതമാനം കുറയുകയും ചെയ്യുമെന്നാണ് വിവരം.
പലിശ, നികുതി, മൂല്യത്തകര്‍ച്ച, പലിശനിരക്ക് (ഇബിറ്റിടിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം ഇരട്ട അക്കത്തില്‍ കുറയാന്‍ സാധ്യതയുണ്ടെന്നും ഉയര്‍ന്ന ഡിസ്‌കൌണ്ട്, ദുര്‍ബലമായ രൂപയുടെ മൂല്യം എന്നിവ കാരണം മാര്‍ജിന്‍ ചുരുങ്ങുമെന്നും പ്രതീക്ഷിക്കുന്നതിനാല്‍ പ്രവര്‍ത്തന പ്രകടനം ഈ പാദത്തില്‍ മോശമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. കമ്പനിയുടെ ലാഭം 28 ശതമാനം കുറയുമെന്നാണ് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട്.
പ്രാദേശികവല്‍ക്കരണ പദ്ധതികള്‍, ഉല്‍പ്പന്ന സമാരംഭങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍, നിലവിലെ മാക്രോ ഇക്കണോമിക് പശ്ചാത്തലത്തിലെ ഡിമാന്‍ഡ് വീക്ഷണം, യുവി വിഭാഗത്തില്‍ വിപണി വിഹിതം നേടാനുള്ള മാനേജുമെന്റ് തന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച മാരുതിയുടെ പ്രഖ്യാപനങ്ങളും ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.