
പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസൂക്കി കൂടുതല്‍ പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാരുതിയുടെ സാമ്പത്തിക നട്ടെല്ലൊടിച്ചുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മാരുതി സൂസൂക്കിയുടെ ലാഭത്തില്‍ വന്‍ ഇടിവ് വന്നതായാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ അവസാനിച്ച കാലയളവില്‍ മൂന്ന് മാസത്തിനിടെ 1489.3 കോടി രൂപയോളം ലാഭം മാത്രമാണ് കമ്പനി നേടിയത്.വിപണയിലെ ലാഭം 17.2 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പോയ വര്‍ഷങ്ങളില്‍ ഇതേ കാലവയളവില്‍ 1799 കോടി രൂപയോളം ലാഭം മാരുതി സുസൂക്കിക്ക് ഉണ്ടായിരുന്നു. വിറ്റുവരവ് 5.41 ശതമാനം വര്‍ധിച്ച് 20,585.6 കോടി രൂയിലെത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നുമുണ്ട്. അതേ സമയം മാരുതിസൂസിക്കിയുടെ ഇടിവില്‍ പ്രതിസന്ധികള്‍ വരുന്നതിന് കാരണം വിനിമയ നിരക്കിലുള്ള മറ്റങ്ങളാണെന്നാണ് വിലയിരുത്തല്‍. കൂടാതെ മാരുതി ഉപഭോക്താവിന് നല്‍കിയ വലിയ ഓഫറുകളും തിരിച്ചടിയായിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച മാരുതിയുടെ യുഗം അവസാനിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിട്ടുള്ള വാര്‍ത്തകള്‍ തുറന്നു കാട്ടുന്നത്. ഉപഭോക്താവിന് വിശ്വാസ്യതയുള്ള ഒരു കമ്പനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. മാരുതിയെന്ന കാര്‍ നിര്‍മ്മാണ കമ്പനി ഉപഭോക്താവിനോട് എന്നും വിശ്വാസ്യതയും കൂറും പുലര്‍ത്തിയിരുന്നു.അത് മാത്രമല്ല കമ്പനിചെയ്തത്, ഉപഭോക്താവിന് സ്വീകാര്യമായ ഓഫറുകള്‍ നല്‍കാനും കമ്പനി എന്നും തയ്യാറായിരുന്നു. എന്നാല്‍ മാരുതിയെന്ന കാര്‍നിര്‍മ്മാണ കമ്പനി ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന രീതിയില്‍ ഇനി ഓഫറുകള്‍ നല്‍കിയേക്കില്ല. കൂടുതല്‍ ഓഫര്‍ മാരുതി നല്‍കിയത് കൊണ്ട് മാരുതിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ഡിസ്‌ക്കൗണ്ടുകള്‍ നല്‍കിയതിന്റെ പേരില്‍ മാരുതിക്ക് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് ഇതിനകം നേരിടേണ്ടി വന്നത്. ഉപഭോക്താക്കള്‍ക്ക് റെക്കോര്‍ഡ് ഡിസ്‌ക്കൗണ്ട് നല്‍കിയതിന്റെ പേരില്‍ മാരുതിയുടെ നിലനില്‍പ്പിനെ തന്നെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ വാര്‍ഷിക ലാഭത്തില്‍ രണ്ടക്ക സംഖ്യയുടെ ഇടിവാണ് നേരിട്ടത്. അത് കൊണ്ട് തന്നെയാണ് കമ്പനി ഇപ്പോള്‍ പുതിയൊരു തീരുമാനം എടുത്തിട്ടുള്ളത്.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്നതിനായി കമ്പനി ഒരു വാഹനത്തിന് 24,300 രൂപയുടെ ഓഫറാണ് പോയ വര്‍ഷങ്ങളില്‍ നല്‍കിയത്. രണ്ടാം പാദത്തില്‍ 18,800 രൂപയും, ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളിവില്‍ 19400 രൂപയുമാണ് വിലക്കിഴവായി നല്‍കിയത്.ഡിസ്‌കൗണ്ടിലൂടെ വാഹനം വാങ്ങുന്ന രീതി ഉപഭോക്താക്കള്‍ ശീലമാക്കരുതെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതെല്ലാമാണ് മൂന്നാം പാദത്തിലെ ലാഭത്തില്‍ 17.21 ശതമാനത്തിന്റെ ഇടിവുണ്ടാകുന്നതിന് കാരണമായത്. കമ്പനി അടുത്ത മാര്‍ച്ചോടെ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ കമ്പനി ഇതുവരെ നല്കിയ ഓഫറുകള്‍ നല്‍കാതെ എങ്ങനെയാണ് ലാഭം ഉണ്ടാക്കുകയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
മാരുതി പഴയപോലെ ഓഫറുകള്‍ നല്‍കിയില്ലെങ്കില്‍ മാരുതിയുടെ യുഗം ഇതോടെ അവസാനിക്കും. മാരുതിയെന്ന കമ്പനി വെറും ഓര്‍മ മാത്രമാകും. ജപ്പാനിലെ സുസൂക്കി മോട്ടേഴ്സ് കമ്പനിയും ഭാരത സര്‍ക്കാറും തമ്മില്‍ സംയുകത്മായി തുടങ്ങിയ കാര്‍നിര്‍മ്മാണ കമ്പനിയാണ് മാരുതി സുസൂക്കി. 1983ല്‍ കമ്പനി ആദ്യമായി പുറത്തിറക്കിയ മാരുതി 800 കാറില്‍ ഉണ്ടായിരുന്നത് 796 സിസി എന്‍ജിന്‍ ആണ്. 1984 വരെ കമ്പനി 2000 കാര്‍ നിര്‍മ്മിച്ചുവെന്നാണ് റിപ്പോര്‍ട്ട. കാര്‍ നിര്‍മ്മാണത്തിനാവശ്യമായ ഭാഗങ്ങളെല്ലാം ആദ്യകാലങ്ങളില്‍ കമ്പനി ഇറക്കുമതി ചെയ്തത് വികസിത രാജ്യങ്ങളില്‍ നിന്നായിരുന്നു. മാരുതിയുടെ കമ്പനി തുടങ്ങുന്നതിന് ഭൂമി ഏറ്റെടുത്ത സംഭവം തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വന്‍ അഴിമതിയാണ് ഇതില്‍ നടന്നിട്ടുള്ളതെന്നായിരുന്നു അക്കാലത്ത് ഉയര്‍ന്നു വന്നിട്ടുള്ള പ്രധാന ആരോപണം.
ഇന്ത്യയിലെ വാഹന നിര്‍മ്മാണ കമ്പനിയുടെ ചരിത്രത്തില്‍ ഇടം നേടിയ കമ്പനിയാണ് മാരുതി. മാരുതിയുടെ വരവ് തന്നെ വലിയ ഒരു നാഴിക കല്ലാണ്. മാരുതിയെ ഒരു പൊതു മേഖലാ കാര്‍ നിര്‍മാണ കമ്പനിയാക്കി മാറ്റിയത് മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയാണ്. 1981 ഫെബ്രുവരിയില്‍ കമ്പനിയെ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുകയും ചെയ്തു. ഓഹരി ഉടമകള്‍ക്ക് സര്‍ക്കാര്‍ 4.34 കോടി രൂപ നഷ്ടപരിഹാരം നല്‍കി. പിന്നീട് ആദ്യ അവസ്ഥ പോലെ തന്നെ മാരുതിക്ക് കാര്‍ നിര്‍മ്മാണത്തിലും മറ്റു കാര്യങ്ങളിലും തര്‍ക്കമുണ്ടാകുകയും കാര്യങ്ങള്‍ മന്ദഗതിയിലാകുകയും ചെയ്തു.
മാരുതി സുസൂക്കിയുടെ ഓഹരി വില്‍പ്പനയുടെ ചരിത്രം ഇങ്ങനെ
കേന്ദ്രസര്‍ക്കാറിന്റെയും സുസൂക്കിയുടെയും സംയുക്ത സംരംഭമായ മാരുതിയില്‍ സുസൂക്കിയുടെ പങ്കാളിത്തം 54.2 ശതമാനമായി ഉയര്‍ത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 2003ല്‍ പബ്ലിക് ഇഷ്യൂ വഴി മാരുതിയുടെ 25% സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുകയും തുടര്‍ന്ന് രണ്ടു പ്രാവശ്യമായി 18.27% ഓഹരികളും വിറ്റഴിക്കുകയും ചെയ്തിരുന്നു. പിന്നീട് 2007-ല്‍ ആകെയുണ്ടായിരുന്ന 10.27% ഓഹരിയും സര്‍ക്കാര്‍ വിറ്റഴിച്ചു. അങ്ങനെ അതേ വര്‍ഷം 24 വര്‍ഷമായി സര്‍ക്കാരും സുസൂക്കിയും തമ്മിലുണ്ടായിരുന്ന മുഴുവന്‍ പങ്കാളിത്തവും ബന്ധവും അവസാനിപ്പിക്കുകയും ചെയ്തു. മാരുതിയുടെ ഏറിയ പങ്ക് ഓഹരികളും എല്‍.ഐ.സി., എസ്.ബി.ഐ., പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളാണ് വാങ്ങിയിട്ടുള്ളത്. ഇതില്‍ എല്‍.ഐ.സി.യാണ് 12.5% ഓഹരികളുള്ള ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളി.