
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ പ്രഖ്യാപിച്ച ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍ടിസി) ക്യാഷ് വൗച്ചര്‍ പദ്ധതിക്ക് ശേഷം ഈ ഓഫര്‍ ഉപയോഗിച്ച് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മാരുതി സുസുക്കിയില്‍ നിന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനായി ജീവനക്കാര്‍ക്കും അവരുടെ പങ്കാളിയ്ക്കും, പൊലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പ് ജീവനക്കാര്‍ക്കും ഈ പ്രത്യേക ഓഫറുകള്‍ ലഭിക്കും.
കിഴിവുകള്‍ ഒരോ മോഡലിനും വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു. കൊവിഡ് -19 മഹാമാരി സമയത്ത് ഉപഭോക്തൃ ചെലവുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ 10 ദശലക്ഷത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നതിനാല്‍ അവര്‍ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ്. ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എല്‍ടിസി എന്‍ക്യാഷ്‌മെന്റ് ആനുകൂല്യം ലഭിക്കുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ട കാറുകള്‍ സ്വന്തമാക്കാനാകുമെന്നും ശ്രീവാസ്തവ പറഞ്ഞു.
അടുത്തിടെ പ്രഖ്യാപിച്ച എല്‍ടിസി ക്യാഷ് വൗച്ചര്‍ പദ്ധതി 45 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ആള്‍ട്ടോ, സെലെറിയോ, എസ്-പ്രസ്സോ, വാഗണ്‍-ആര്‍, ഇക്കോ, സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്‌നിസ്, ബലേനോ, വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എക്‌സ്എല്‍ 6, സിയാസ്, എസ്- എന്നിവയുള്‍പ്പെടെ എല്ലാ യാത്രാ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പദ്ധതി സാധുതയുള്ളതാണെന്ന് മാരുതി വ്യക്തമാക്കി.