
ബിഎസ്പി അധ്യക്ഷന്‍ മായാവതിക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ബിഎസ്പി സ്ഥാപക നേതാക്കളുടെ പ്രതിമകള്‍ നിര്‍മ്മിച്ചത് പൊതു ജനങ്ങളുടെ പണം ഉപയോഗിച്ചാണെന്നും, ലക്‌നൗവിലും നോയിഡയിലെയും പൊതുസ്ഥലങ്ങളില്‍ പ്രതിമകള്‍ നിര്‍മ്മിച്ചത് പൊതുജനങ്ങളുടെ പണം കൊണ്ടാണെന്ന് ബോധ്യപ്പെട്ടതായി കോടതി. രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ അന്തിമ വാദത്തിനായി ഏപ്രില്‍ രണ്ടിലേക്ക് മാറ്റി.
ബിഎസ്പി നേതാക്കളായിരുന്ന കാന്‍ഷിറാമിന്റെയും ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെയും പ്രതിമ സ്ഥാപിക്കാന്‍ 2600 കോടി രൂപ ചിലവഴിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഈ പണം പൊതുജനങ്ങളുടെ ഖജനവാല്‍ നിന്നാണ് എടുത്തതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മായാവതി പൊതു ജനങ്ങളുടെ പണം ഉപയോഗിച്ച് പ്രതിമ നിര്‍മ്മിച്ചതെന്നാണ് ആരോപണം. സംസ്ഥാനത്തിന് ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
പൊതു ജനങ്ങളുടെ പണം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഉപയോിഗക്കാന്‍ പാടില്ലെന്നും മായാവതി പ്രതിമ നിര്‍മ്മിക്കാന്‍ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടി നേതാക്കളുടെ പ്രതിമ നിര്‍മ്മിച്ചെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചിട്ടുള്ളത്.