മൂന്നാം പാദത്തില്‍ 71.80 കോടി രൂപ അറ്റാദായം നേടി എംസിഎക്‌സ്

January 23, 2021 |
|
News

                  മൂന്നാം പാദത്തില്‍ 71.80 കോടി രൂപ അറ്റാദായം നേടി എംസിഎക്‌സ്

രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 71.80 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 29 ശതമാനം വര്‍ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ മൊത്തം വരുമാനം 11 ശതമാനം വര്‍ധിച്ച് 125.67 കോടി രൂപയിലെത്തി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 112.74 കോടി രൂപയായിരുന്നു മൊത്തം വരുമാനം. മൂന്നാം പാദത്തില്‍ കമ്പനിയുടെ പ്രതിദിന ശരാശരി വിറ്റുവരവ് നേരത്തെയുണ്ടായിരുന്ന 30,854 കോടി രൂപയില്‍ നിന്ന് നാല് ശതമാനം വര്‍ധിച്ച് 32,181 കോടി രൂപയിലെത്തി.

നടപ്പു സാമ്പത്തിക വര്‍ഷം ആരംഭിച്ച ശേഷം കഴിഞ്ഞ മൂന്ന് പാദങ്ങളിലായി 385.89 കോടി രൂപയാണ് എംസിഎക്‌സിന് മൊത്ത വരുമാനമായി ലഭിച്ചിട്ടുള്ളത്. 186.77കോടി രൂപയുടെ അറ്റാദായവും ഈ കാലയളവില്‍ ലഭിച്ചു. കഴിഞ്ഞ 9 മാസത്തിനുള്ളില്‍ 47,976 മെട്രിക് ടണ്‍ അടിസ്ഥാന ലോഹങ്ങളുടെ വില്‍പ്പനയാണ് എം സി എക്‌സ് മുഖേന നടന്നിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved