രാജ്യത്തെ ആദ്യത്തെ ബുള്ളിയന്‍ സൂചികയായ ബുള്‍ഡെക്‌സ് ഇന്ന് മുതല്‍

August 24, 2020 |
|
News

                  രാജ്യത്തെ ആദ്യത്തെ ബുള്ളിയന്‍ സൂചികയായ ബുള്‍ഡെക്‌സ് ഇന്ന് മുതല്‍

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) രാജ്യത്തെ ആദ്യത്തെ ബുള്ളിയന്‍ സൂചികയായ ബുള്‍ഡെക്‌സ് ഇന്ന് ആരംഭിക്കും. സ്വര്‍ണവും വെള്ളിയും നിലവില്‍ വ്യക്തിഗത കമ്മോഡിറ്റികളായാണ് എംസിഎക്സില്‍ വ്യാപാരം നടത്തുന്നത്. 'സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലഹരണപ്പെടുന്ന MCX iCOMDEX ബുള്ളിയന്‍ ഇന്‍ഡെക്‌സ് ഫ്യൂച്ചേഴ്‌സ് കരാറുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ട്രേഡിംഗിന് ലഭ്യമാകും, ' കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് വാരാന്ത്യ സര്‍ക്കുലറില്‍ പറയുന്നു.

ആഗോള തലത്തിലെ കടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും കാലത്ത് സ്വര്‍ണത്തിന് മെറ്റല്‍ വാല്യൂ എന്നതിലുപരി ഗ്ലോബല്‍ കറന്‍സി എന്ന ശക്തിമായ പരിവേഷം ലഭിക്കാറുണ്ട്. നിക്ഷേപം ലോഹത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന അവസ്ഥ ഉടലെടുക്കുകയും ചെയ്യും. ഇപ്പോള്‍ ആഗോളതലത്തില്‍ സമാനമായ സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നു. ഉല്‍പാദനത്തിലും വ്യാവസായിക ഫാബ്രിക്കേഷനിലും പ്രധാനമായും ഉപയോഗിക്കുന്ന ഒരു വ്യാവസായിക ചരക്കാണ് വെള്ളി. ദന്തചികിത്സ, കമ്പ്യൂട്ടര്‍ മദര്‍ബോര്‍ഡുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ വെള്ളിക്ക് പ്രാധാന്യം ഉണ്ട്.

'കരാറിന്റെ സവിശേഷതകളും ട്രേഡിംഗ് പാരാമീറ്ററുകളും എക്‌സ്‌ചേഞ്ചിലെ എല്ലാ അംഗങ്ങളെയും അവയിലൂടെ വ്യാപാരം നടത്തുന്ന ഘടകങ്ങളെയും ബാധിക്കും, ' എക്‌സ്‌ചേഞ്ച് കുറിപ്പില്‍ പറയുന്നു. വിലയേറിയ ലോഹങ്ങളായ സ്വര്‍ണം, വെള്ളി എന്നിവ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സജീവമായി വ്യാപാരം നടത്തുന്ന ചരക്കുകളാണ്. ബുള്ളിയന്‍ വിഭാഗത്തില്‍ എംസിഎക്‌സ് 1 കിലോ സ്വര്‍ണം, ഗോള്‍ഡ്മിനി, ഗോള്‍ഡ് ഗിനിയ, സ്വര്‍ണ്ണ ദളങ്ങള്‍ എന്നിവയും വെള്ളി, സില്‍വര്‍ മിനി, സില്‍വര്‍ മൈക്രോ കരാറുകളും വാഗ്ദാനം ചെയ്യുന്നു. സ്വര്‍ണ്ണ, സ്വര്‍ണ്ണ മിനി എന്നിവയില്‍ വിവിധ ഓപ്ഷണല്‍ കരാറുകളും ഉണ്ട്.

വിലയേറിയ ലോഹങ്ങളായ ഇവ നിലവില്‍ റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം നടത്തുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച റാലിയെ തുടര്‍ന്ന് എംസിഎക്‌സില്‍ ദൈനംദിന വ്യാപാരത്തില്‍ ഒന്നിലധികം മടങ്ങ് വര്‍ദ്ധനവാണുണ്ടാകുന്നത്. ബുള്ളിയന്‍ ഫ്യൂച്ചേഴ്‌സ് കരാര്‍ അവതരിപ്പിക്കുന്നത് ബുള്ളിയന്‍ വിപണികളില്‍ കൂടുതല്‍ പങ്കാളിത്തവും പ്രാധാന്യവും വര്‍ദ്ധിപ്പിക്കുമെന്നും കമ്മോഡിറ്റി രം?ഗത്തെ വിശകലന വിദഗ്ധര്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved