മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് ഐപിഒ ഡിസംബര്‍ 13 മുതല്‍

December 08, 2021 |
|
News

                  മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് ഐപിഒ ഡിസംബര്‍ 13 മുതല്‍

മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) ഡിസംബര്‍ 13ന് ആരംഭിക്കും. ഡിസംബര്‍ 15 വരെയാണ് ഐപിഒ. 1398 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് മെഡ്പ്ലസ് ലക്ഷ്യമിടുന്നത്. 780-796 രൂപയാണ് പ്രൈസ് ബാന്‍ഡ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫാര്‍മസി റീട്ടെയ്ലറാണ് മെഡ്പ്ലസ്.

600 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഓഫ് സെയിലിലൂടെ 798.30 കോടിയുടെ ഓഹരികളുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 5 കോടി ഓഹരികള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തിട്ടുണ്ട്. ഈ ഓഹരികളിന്മേല്‍ 78 രൂപ ഇളവും ലഭിക്കും. കുറഞ്ഞത് 18 ഓഹരികളുടെ സ്ലോട്ടിനായി ബിഡ് ചെയ്യാവുന്നതാണ്. ആങ്കര്‍ ഇന്‍വസ്റ്റേഴ്സിനായുള്ള ബിഡിംഗ് ഡിസംബര്‍ 10ന് ആരംഭിക്കും.

തമിഴ്നാട്, തെലുങ്കാന, ആന്ത്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി 2165 സ്റ്റോറുകളാണ് മെഡിപ്ലസിന് ഉള്ളത്. 45 ശതമാനം സ്റ്റോറുകളും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലാണ്.ആക്സിസ് ക്യാപിറ്റല്‍, ക്രെഡിറ്റ് സൂയിസ് സെക്യൂരിറ്റീസ്, നൊമൂര ഫിനാന്‍സ് അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ്, എഡല്‍വീസ് ഫിനാന്‍ഷ്യള്‍ സര്‍വീസസ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.

Related Articles

© 2024 Financial Views. All Rights Reserved