ഇനി മീഷോയില്‍ നിന്നും പലചരക്കും വാങ്ങിക്കാം

April 05, 2022 |
|
News

                  ഇനി മീഷോയില്‍ നിന്നും പലചരക്കും വാങ്ങിക്കാം

ന്യൂഡല്‍ഹി: സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോയുടെ ഗ്രോസറി വിഭാഗം കോര്‍ ആപ്പില്‍ സംയോജിപ്പിക്കും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒറ്റ ഷോപ്പിംഗ് കേന്ദ്രം മാത്രമാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് കമ്പനി പറഞ്ഞത്. ഒരൊറ്റ ഷോപ്പിംങ് ആക്കുന്നതിലൂടെ ഇന്ത്യയില്‍ ഒരു ബില്ല്യണ്‍ ഉപഭോക്താക്കളെയും കമ്പനി നോട്ടമിടുന്നുണ്ട്.

മെയ് ആദ്യവാരത്തോടെ ഗ്രോസറി ബിസിനസിന്റെ സംയോജനം പൂര്‍ത്തിയാകുമെന്നും ഫാര്‍മിസോയില്‍ നിന്ന് മീഷോ സൂപ്പര്‍സ്റ്റോറിലേക്ക് റീബ്രാന്‍ഡ് ചെയ്യുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്താന്‍ സാധിക്കുന്നതിനാല്‍, ഓണ്‍ലൈനിലൂടെയുള്ള പലചരക്ക് സാധനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിലേക്ക് മീഷോ സൂപ്പര്‍സ്റ്റോറിനെ സംയോജിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ പറഞ്ഞു.

പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, ഹോം കെയര്‍, പാക്കേജ്ഡ് ഫുഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 500 ഉല്‍പ്പന്നങ്ങള്‍ മീഷോ സൂപ്പര്‍സ്റ്റോറില്‍ നിലവില്‍ നല്‍കുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ 36-ലധികം വിഭാഗങ്ങളിലായി 100 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് 87 ദശലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റിംഗുകളിലേക്ക് പ്രവേശനം നല്‍കും. 2022 ന്റെ അവസാനത്തോടെ 12 സംസ്ഥാനങ്ങളില്‍ സൂപ്പര്‍സ്റ്റോര്‍ ലഭ്യമാക്കാന്‍ മീഷോ പദ്ധതിയിടുന്നുണ്ട്.

Read more topics: # Meesho, # മീഷോ,

Related Articles

© 2025 Financial Views. All Rights Reserved