പിഎന്‍ബി തട്ടിപ്പുമായി ബന്ധമില്ലെന്ന് മെഹുല്‍ ചോക്‌സിയുടെ അവകാശവാദം

March 28, 2019 |
|
News

                  പിഎന്‍ബി തട്ടിപ്പുമായി ബന്ധമില്ലെന്ന് മെഹുല്‍ ചോക്‌സിയുടെ അവകാശവാദം

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പായ പിഎന്‍ബി കേസില്‍ രാജ്യം വിട്ട  രണ്ടു ബിസിനസുകാരിലൊരാള്‍ മെഹുല്‍ ചോക്‌സി ആയിരുന്നു. കേസുമായി ബന്ധപ്പെട്ട സൂക്ഷമപരിശോധനയില്‍ താന്‍ ഒരു സ്ഥാപനത്തിലും പങ്കാളിയല്ലെന്ന് മെഹുല്‍ ചോക്‌സി അവകാശപ്പെട്ടു. പിഎന്‍ബി ബാങ്കില്‍ നിന്ന് 12,000 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്സിക്കുമെതിരേ ഉയര്‍ന്ന ആരോപണം. 

വന്‍തുക വായ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് രാജ്യം വിട്ടതാണ് നീരവ് മോദിയും അമ്മാവന്‍ മോഹുല്‍ ചോക്‌സിയും.  ഇതിനു രണ്ടാഴ്ചയ്ക്കു ശേഷമാണു പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്. അന്നുമുതല്‍ ഇരുവരും എവിടെയെന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തതയില്ലായിരുന്നു. എന്നാല്‍ ഇന്ത്യയിലെ പിടികിട്ടാപ്പുള്ളിയായ ഡയമണ്ട് കോടീശ്വരന്‍ നീരവ് മോഡിയെ ലണ്ടനില്‍ കണ്ടെത്തി അറ്‌സ്റ്റ് ചെയ്തിരുന്നു. 

പല തവണ കെവൈസിയുടെ വിശദാംശങ്ങള്‍ തിരുത്താന്‍ ചോക്‌സി ശ്രമിച്ചിരുന്നു. അഴിമതി അന്വേഷണം നടക്കുന്ന കാലത്ത് താന്‍ ഒരു സ്ഥാപനത്തിലും പങ്കാളിയല്ലെന്നും 2000 ഓടെ ഈ കമ്പനികളെല്ലാം താന്‍ ഉപേക്ഷിച്ചിരുന്നുവെന്നും ചോക്‌സി അവകാശപ്പെട്ടു. 25 വര്‍ഷത്തിലേറെ പിഎന്‍ബിയില്‍ നിക്ഷേപം നടത്തിയ ചോക്‌സി ഒറ്റത്തവണ പോലും വായ്പയെടുത്തിട്ടില്ല എന്നാണ് പറയുന്നത്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved