
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ വസ്ത്രം വാങ്ങിക്കൂട്ടുന്നത് പുരുഷന്മാരാണെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ നീല്‍സെന്റെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പനയില്‍ 58% പുരുഷന്മാരാണ് വാങ്ങുന്നത്. 36% മാത്രമാണ് സ്ത്രീകളുടെ പര്‍ച്ചേസ്. പഠനറിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ മെട്രോനഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയിലാണ് ഈ പ്രവണത. എട്ട് നഗരങ്ങളുടെ കണക്കുകളാണ് ഇക്കാര്യം തെളിയിക്കുന്നത്. ആകെ ഇ-കൊമേഴ്‌സ് ഡ്രസ് വില്‍പ്പനയില്‍ കുട്ടികളുടെ വസ്ത്രവില്‍പ്പന വെറും അഞ്ച് ശതമാനം മാത്രമാണ് നടക്കുന്നത്. ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പനയുള്ളതിനാല്‍ യുവാക്കള്‍ പുതിയ ഫാഷനുകളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചില ഫാഷന്‍ ബ്രാന്‍ഡുകള്‍ ഓണ്‍ലൈനില്‍ മാത്രം വാഗ്ദാനം ചെയ്യുന്നവയാണ്.
ഫാഷന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന വിഭാകങ്ങളാണ്, പാദരക്ഷകള്‍, ഫാഷന്‍ ആക്‌സസറികള്‍ എന്നിവ. എന്നിരുന്നാലും, മൊത്തം ഫാഷന്‍ വില്‍പ്പന ഇ-കൊമേഴ്സ് മൊബൈല്‍ ഫോണ്‍ വില്‍പ്പനയേക്കാള്‍ വളരെ കുറവാണ്. മൊത്തം ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 48% മൊബൈല്‍ ഫോണുകളാണ് വിറ്റഴിയുന്നത്. എന്നാല്‍ ഫാഷന്‍ വില്‍പ്പന സംഭാവന ചെയ്യുന്നത് 16% മാത്രമാണ്.ത്സവ സീസണില്‍ മൊബൈല്‍, ടെലിവിഷന്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ വലിയ തോതില്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ താല്‍പ്പര്യപ്പെടുന്നു. 'ബിഗ് ഡേ' വില്‍പ്പന കാലയളവില്‍ നിന്നാണ് 84 ശതമാനത്തിലധികം വില്‍പ്പന നടന്നതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഉത്സവ സീസണില്‍, ഇന്ത്യയിലെ രണ്ട് മികച്ച ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും, 31,000 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്.