
ന്യൂഡല്‍ഹി: രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകള്‍ നാളെ ലയിക്കും. ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാണ് നാളെ നടക്കാന്‍ പോകുന്നത്. 2019 ഓഗസ്റ്റിലാണ് പത്ത് പൊതുമേഖല ബാങ്കുകള്‍ ലയിച്ച് നാലാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 27 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുണ്ടായയിരുന്നത്. 2017ല്‍ ബാങ്കുകളുടെ എണ്ണം 12ലേയ്ക്ക് ചുരുങ്ങിയിരുന്നു. ചിലവുകള്‍ കുറക്കുക, സേവനങ്ങള്‍ വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്നത്. കോവിഡ് ബാധയുടെ ഭാഗമായി ബാങ്കുകളുടെ ലയനം നീട്ടിവെച്ചേക്കാമെന്ന അഭ്യൂഹവും, പ്രചരണവുമുണ്ടായിരുന്നു. എന്നാല്‍ ലയനം ഏപ്രില്‍ ഒന്നിന് തന്നെ നടപ്പിലാക്കുമെന്നും, അതില്‍ നിന്ന് പിന്‍മാറില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.
കൊറോണ പടരുന്ന സാഹചര്യത്തില്‍ ലയനം നടക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ലയനം പൂര്‍ണമായും നടപ്പിലാക്കാനുള്ള നടപടടിക്രമങ്ങള്‍ ആരംഭിച്ചുവെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന ഔദ്യോഗിക വിവരം. ലയനം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ രാജ്യത്തെപൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലയനം നീട്ടിവെക്കുന്നത് ശരിയായ നടപിടയല്ലെന്നും, ലയനം വേഗഗത്തില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നുമാണ് ബാങ്കിങ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താനും, ചിലവുകള്‍ കുറക്കാനും ലയനത്തിലൂടെ സാധ്യമാകും. കൊറോണ വ്യാപത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കിങ് ലയനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരിന്നു. എന്നാല്‍ ലയനം പൂര്‍ണമായും നടപ്പിലാക്കമാര്‍ച്ച് നാലിനാണ് കേന്ദ്രസര്‍ക്കാര്‍ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. ബാങ്ക് ഓഫീസേഴ്‌സ് യൂണിയനുകള്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാങ്കുകളുടെ ലയനം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ രാജ്യത്തെ ബാങ്കിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
2017ഏപ്രില്‍ ഒന്നിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അനുബന്ധ ബാങ്കപകളും മഹിളാ ബാങ്കുകളും ലയപ്പിച്ചത്. പിന്നീട് കൂടുതല്‍ ബാങ്കുകള്‍ ലയപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഈ ഘട്ടത്തില്‍ ത്ന്നെ കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ലയനത്തിലൂടെ സംഭവിക്കുക 10 കാര്യങ്ങള്‍
1 ഓറിയന്റല്‍ ബാങ്ക ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാവും പിഎന്‍ബി. ഒന്നാം സ്ഥാനം എസ്ബിഐയ്ക്കാണ്.
2 സിന്‍ഡിക്കേറ്റ് ബാങ്ക് കനാറാ ബാങ്കിലാണ് ലയിക്കുക. ഇതോടെ കാനാറ ബാങ്ക് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാകും.
3 അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലാണ് ലയിക്കുക.
4 ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിക്കുക.
5 നിക്ഷേപകര്‍ ഉള്‍പ്പടെയുള്ള ഉപഭോക്താക്കള്‍ ഏതുബാങ്കിലാണോ ലയിച്ചത് അതിന്റെ ഭാഗമാകും.
6 ലയനത്തിനുശേഷം 12 പൊതുമേഖല ബാങ്കുകളാണ് അവശേഷിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനാറ ബാങ്ക്, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയാണവ.
മറ്റ് ആറ് സ്വതന്ത്ര പൊതുമേഖല ബാങ്കുകള്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെ്ന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ.
7 ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ആന്‍ഡ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകള്‍ ബുധനാഴ്ച(2020 ഏപ്രില്‍ 1)മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കായി മാറും.