
ന്യൂഡല്‍ഹി: മെറില്‍ ലിഞ്ച് ഇന്ത്യ ഇക്വിറ്റി ഫണ്ട് മൗറീഷ്യസ് ഐസിഐസിഐ ബാങ്കിന്റെ 4.80 ലക്ഷം ഓഹരികള്‍ 34 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണ് ചൊവ്വാഴ്ച ഓഹരികള്‍ വിറ്റഴിച്ചത്. മെറില്‍ ലിഞ്ച് 4,80,440 ഓഹരികള്‍ ഒരു ഓഹരിക്ക് 714.65 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. ബ്ലാക്ക്റോക്ക് ഗ്ലോബല്‍ ഫണ്ട്സ് ഇന്ത്യ ഈ ഓഹരികള്‍ ഇതേ വിലയ്ക്ക് വാങ്ങി. ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ 0.13 ശതമാനം ഉയര്‍ന്ന് 711.25 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.