
റഷ്യന്‍ സ്റ്റേറ്റ് മീഡിയയുടെ പരസ്യങ്ങള്‍ വിലക്കി മെറ്റ പ്ലാറ്റ്ഫോംസ് ഇന്‍ക്. മെറ്റ പ്ലാറ്റ്ഫോമില്‍ റഷ്യന്‍ സ്റ്റേറ്റ് മീഡിയയുടെ പരസ്യങ്ങള്‍ കാണിക്കുന്നതിനും പണം സമ്പാദിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയെന്ന് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ മാതൃ കമ്പനി വെള്ളിയാഴ്ച പറഞ്ഞു.
കൂടുതല്‍ നടപടികള്‍ പ്രയോഗിക്കുന്നത് തുടരുമെന്ന് മെറ്റ പ്ലാറ്റ്ഫോമിന്റെ സുരക്ഷാ നയ മേധാവി നഥാനിയല്‍ ഗ്ലീച്ചര്‍ ട്വിറ്ററില്‍ പറഞ്ഞു. മാറ്റങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും വാരാന്ത്യം വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് എവിടെയും ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ പരസ്യങ്ങള്‍ കാണിക്കുന്നതില്‍ നിന്നും ധനസമ്പാദനം നടത്തുന്നതില്‍ നിന്നും ഇപ്പോള്‍ റഷ്യന്‍ സ്റ്റേറ്റ് മീഡിയയെ നിരോധിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.