സില്‍വര്‍ ഇടിഎഫിന് അനുമതി; സെബിയെ സമീപിച്ച് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍

December 04, 2021 |
|
News

                  സില്‍വര്‍ ഇടിഎഫിന് അനുമതി; സെബിയെ സമീപിച്ച് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍

രാജ്യത്ത് സില്‍വര്‍ ഇടിഎഫിന് അനുമതി നല്‍കിയതോടെ നിരവധി മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഓഫര്‍ ഡോക്യുമെന്റുകളുമായി സെബിയെ സമീപിച്ചു. ആദിത്യ ബിര്‍ള സണ്‍ലൈഫ്, നിപ്പോണ്‍ ഇന്ത്യ, മിറ അസറ്റ് തുടങ്ങിയവയാണ് സില്‍വര്‍ ഇടിഎഫ് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞമാസമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ സില്‍വര്‍ ഇടിഎഫ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കിയത്.

സ്വര്‍ണത്തെപ്പോലെ വെള്ളിയിലും നിക്ഷേപിച്ച് അതിലെ നേട്ടം നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ഇടിഎഫ് വഴി ചെയ്യുന്നത്. പണലഭ്യത ഉറപ്പുവരുത്താന്‍ നിക്ഷേപത്തിന്റെ ചെറിയൊരുഭാഗം ഡെറ്റ് പദ്ധതികളിലും നിക്ഷേപിക്കും. വാങ്ങല്‍, വില്‍ക്കല്‍ നടപടികള്‍ എളുപ്പമാക്കുന്നതിന് സില്‍വര്‍ ഇടിഎഫിന്റെ യൂണിറ്റുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഇതോടെ വിപണി സമയത്ത് എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം പിന്‍വലിക്കാനും കഴിയും.

സച്ചിന്‍ ബെന്‍സാലിന്റെ നേതൃത്വത്തിലുള്ള നവി മ്യൂച്വല്‍ ഫണ്ട് ബ്ലോക്ക്ചെയിന്‍ ഇന്‍ഡക്സ് ഫണ്ട് ഓഫ് ഫണ്ട് (എഫ്ഒഎഫ്) തുടങ്ങും. അതിന്റെ മുന്നോടിയായി ഓഫര്‍ ഡോക്യുമെന്റ് സെബിക്ക് കൈമാറി. അതിനിടെ ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ടിന്റെ ഗ്ലോബല്‍ ബ്ലോക്ക്ചെയിന്‍ ഇടിഎഫ് തല്‍ക്കാലം തുടങ്ങേണ്ടെന്ന് തീരുമാനിച്ചു. രാജ്യത്ത് ക്രിപ്റ്റോകറന്‍സി നിയന്ത്രണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലാണിതന്നെ് കമ്പനി വ്യക്തമാക്കി. ഇന്‍വെസ്‌കോ കോയിന്‍ഷെയര്‍ ഗ്ലോബല്‍ ബ്ലോക്ക്ചെയിന്‍ ഇടിഎഫ് -എന്നായിരുന്നു ഫണ്ടിന്റെ പേര്.

Related Articles

© 2024 Financial Views. All Rights Reserved