
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്്‌റ്റോക്ക് ബ്രോക്കിങ് കമ്പനിയായ കാര്‍വിക്ക് ഓഹരി വിപണി നിയന്ത്രണ അതോറിറ്റിയായ സെബി (Securities and Exchange Board of India (Sebi) നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാര്‍വിയെ വിപണി ഇടപടെലില്‍ നിന്ന് സെബി തടഞ്ഞുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തങ്ങളുടെ ഉപഭോക്താക്കളുടെ സെക്യൂരിറ്റികള്‍ക്ക് ഈട് നല്‍കുകയും 600 കോടി രൂപയോളം വായ്പ അനുവദിച്ചതിനെതിരെയുമാണ് സെബി കാര്‍വിക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ കാര്‍വിയുമായി സഹകരിച്ച് പോകുന്ന നിക്ഷേപകര്‍ വലിയ ആശങ്കയിലായി.
പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതടക്കമുള്ള വിലക്കുകളാണ് സെബി കാര്‍വിക്ക് നേരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍വി വന്‍ ക്രമക്കേട് നടത്തിയെന്നാണ് ഇപ്പോള്‍ സെബി ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ കാര്‍വിക്ക് നേരെ ക്ലൈന്റുകളുടെ ട്രേഡുകള്‍ ദുരുപയോഗം ചെയ്ത് പുതിയ ട്രേഡുകള്‍ നടപ്പിലാക്കുന്നതില്‍ നിന്നും ശക്തമായ വിലക്കുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച്ചയാണ് സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ കാര്‍വിക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ച് അടക്കമുള്ളവര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇതൊക്കെയാണ്. ഏകദേശം 95,000 ഉപഭോക്താക്കളില്‍ നിന്ന് 2,300 കോടി രൂപ വരുന്ന മൂല്യമാണ് ബാങ്കുകളിലും, ധനകാര്യ സ്ഥാപനങ്ങളിലും ഈട് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കാര്‍വിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനമാണ് സെബി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കാര്‍വി അത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും, ക്ലെയിന്റുകളുടെ കാര്യത്തില്‍ അത്തരം തെറ്റായ രീതികള്‍ ഉണ്ടായിട്ടില്ലെന്നുമാണ് കാര്‍വി വ്യക്തമാക്കുന്നത്.