കൊവിഡ് വ്യാപനം രൂക്ഷം: ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള ദൗത്യത്തില്‍ എംജി മോട്ടോര്‍

April 22, 2021 |
|
News

                  കൊവിഡ് വ്യാപനം രൂക്ഷം: ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള ദൗത്യത്തില്‍ എംജി മോട്ടോര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള ദൗത്യത്തിന് എംജി മോട്ടോര്‍. മെഡിക്കല്‍ ഓക്‌സിജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി മോക്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവ്‌നന്ദന്‍ ഗ്യാസസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് എംജി മോട്ടോര്‍ ഇന്ത്യ ബുധനാഴ്ച അറിയിച്ചു. വഡോധര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേവ്‌നന്ദന്‍ ഗ്യാസസാണ് ഇന്ത്യയിലെ മുന്‍ നിര മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മാതാക്കളിലൊന്ന്.

മൊത്തത്തിലുള്ള ഓക്‌സിജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നതിന് പിന്തുണ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് എംജി മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദനത്തില്‍ കമ്പനിയെ പിന്തുണയ്ക്കുക എന്നതുകൊണ്ട് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമാകുക എന്നാണ് അര്‍ത്ഥമെന്നും കമ്പനി വ്യക്തമാക്കി. ചുറ്റുമുള്ള സമൂഹത്തിന് വേണ്ടി ഓക്‌സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും എപ്പോഴൊക്കെ സാധ്യമാകുമോ അപ്പോഴെല്ലാം പിന്തുണ നല്‍കുകയുമാണ് ലക്ഷ്യമെന്നും എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ പറഞ്ഞു.

വലിയ നഷ്ടമില്ലാതെ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള സംവിധാനം ഒരുക്കുന്നതിലും സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇതിനൊപ്പം ഇപ്പോഴത്തെ ഓക്‌സിജന്‍ ഉല്‍പ്പാദനത്തില്‍ നിന്ന് അടുത്ത കുറച്ച ആഴ്ചകക്കകം ഇരുപത്തി അഞ്ച് ശതമാനം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, സമീപഭാവിയില്‍ ഉല്‍പാദനം 50% വര്‍ദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved