
മൈക്രോ ഫിനാന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗ്രോസ് ലോണ്‍ പോര്‍ട്ട്ഫോളിയോ (ജിഎല്‍പി) മാര്‍ച്ച് അവസാനത്തോടെ 1,87,386 കോടി എത്തിയിരിക്കയാണ്. മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷ്യന്‍സ് നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം 38 ശതമാനമാണ് ജിഎല്‍പി ഉയര്‍ന്നത്. മാര്‍ച്ച് അവസാനത്തോടെ 9.33 കോടി മൈക്രോ ഫിനാന്‍സ് അക്കൗണ്ടുകളായിരുന്നു ഉണ്ടായിരുന്നത്. 21.9 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി- മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ല് എന്നിവര്‍ക്കാണ് പോര്‍ട്ട്ഫോലിയോയിലെ ഏറ്റവും വലിയ പങ്ക് ഉളളത്. മുഴുവന്‍ ലോണ്‍ തുകയായ 68,868 കോടി രൂപ ഉള്‍പ്പെടെയാണ് അത്. അത് മുഴുവന്‍ മൈക്രോ ക്രെഡിറ്റിന്റെ 36.8 ശതമാനമാണ് അത്. 2018 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ബിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്റെ 68,207 കോടിയുടെ മൊത്തം ജിഎല്‍പി 47 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2018-19-ല്‍ ഇന്ത്യയില്‍ മൈക്രോഫിനാന്‍സിന് നല്ല വളര്‍ച്ചയാണ് ഉണ്ടായിട്ടുളളത്. ലോണിന്റെ കാര്യമല്ലാതെ സ്റ്റാഫുകളുടെ കാര്യം നോക്കുകയാണെങ്കിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് എംഫിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായ ഹര്‍ഷ് ശ്രീവാസ്തവ പറയുന്നു. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ നോക്കുമ്പോള്‍ ബീഹാര്‍ ഒഡിഷ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്. മറ്റു സാമ്പത്തീക വര്‍ഷങ്ങളുമായി താരത്മ്യം ചെയ്യുമ്പോള്‍ ലോണുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവും ലോണിന്റെ പണം വിതരണം ചെയ്തതില്‍ 44 ശതമാനം വര്‍ദ്ധനവുമാണ് ഉളളത്.
ബാങ്കുകളില്‍ നിന്നും മറ്റു ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്നും 35,759 കോടി രൂപയാണ് കടം ഇനത്തില്‍ എന്‍ബിഎഫ്സി- എംഎഫ്എയ്ക്ക് 2018-19 വര്‍ഷത്തില്‍ ലഭിച്ചത്. 2017-18 താരതമ്യം ചെയ്യുമ്പോള്‍ 63 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തവരുമാനം 42 ശതമാനം വര്‍ധിച്ച് 14,206 കോടി രൂപയിലെത്തി.
എംഎഫ്ഐഎന്‍ നിലവിലെ പ്രൈമറി അംഗങ്ങളില്‍ 53 എന്‍.ബി.എഫ്.എഫ്-എം.എഫ്.ഐകള്‍, , ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ 38 സഹകാരികള്‍ എന്‍.ബി.എഫ്സികള്‍ എന്നിവരാണ് ഉളളത്.