2020 ഡിസംബറില്‍ മൈക്രോഫിനാന്‍സ് മേഖലയുടെ വായ്പാ പോര്‍ട്ട്‌ഫോളിയോ 6.4 ശതമാനം വര്‍ധിച്ചു; 2.27 ലക്ഷം കോടി രൂപയായി

March 12, 2021 |
|
News

                  2020 ഡിസംബറില്‍ മൈക്രോഫിനാന്‍സ് മേഖലയുടെ വായ്പാ പോര്‍ട്ട്‌ഫോളിയോ 6.4 ശതമാനം വര്‍ധിച്ചു;   2.27 ലക്ഷം കോടി രൂപയായി

ന്യൂഡല്‍ഹി: മൈക്രോഫിനാന്‍സ് മേഖലയുടെ മൊത്ത വായ്പാ പോര്‍ട്ട്‌ഫോളിയോ 2020 ഡിസംബര്‍ അവസാനത്തിലെ കണക്ക് പ്രകാരം 6.4 ശതമാനം വര്‍ധിച്ച് 2.27 ലക്ഷം കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇത് 2.13 ലക്ഷം കോടി രൂപയായിരുന്നു. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ പാദത്തില്‍ മൈക്രോഫിനാന്‍സ് വായ്പകളുടെ ശരാശരി ടിക്കറ്റ് വലുപ്പം 34,900 രൂപയാണെന്നും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സിആര്‍എഫ് ഹൈ മാര്‍ക്കിന്റെ ത്രൈമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.   
രാജ്യത്തൊട്ടാകെയുള്ള ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയതിന്റെ ഫലമായി മൂന്നാം പാദത്തില്‍ വായ്പാ വിതരണം മെച്ചപ്പെട്ടു. മുന്‍ പാദത്തേക്കാള്‍ 80 ശതമാനം വര്‍ധനയോടെ 56,090 കോടി രൂപയാണ് മൂന്നാം പാദത്തിലെ വായ്പാ വിതരണം. എങ്കിലും ഇത് 2019-20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 11.5 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായ്പകളുടെ എണ്ണം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിലെ വിതരണം ഏകദേശം ഇരട്ടിയായി. 175 ലക്ഷം വായ്പകള്‍ മൂന്നാം പാദത്തില്‍ വിതരണം ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തേക്കാള്‍ നാല് ശതമാനം മാത്രം കുറവാണ് ഇത്.   ജിപി സാമന്ത പുതിയ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ വായ്പകളില്‍ കിഴക്കന്‍ മേഖലയുടെ വിഹിതം 35.5 ശതമാനവും തെക്കന്‍ മേഖലയുടെ വിഹിതം 23.4 ശതമാനവുമാണ്. ഇത് ഏറക്കുറേ മുന്‍പാദത്തിന് സമാനമാണ്. ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ മുന്‍പാദത്തെ അപേക്ഷിച്ച് 77 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ആദ്യകാല തിരിച്ചടവ് വീഴ്ചകള്‍ ഡിസംബര്‍ പാദത്തില്‍ 7.4 ശതമാനം കുറഞ്ഞു.

എന്‍ബിഎഫ്‌സികള്‍, സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ എന്നിവ നേരത്തേയുള്ള തിരിച്ചടവു മൂലമുള്ള സമ്മര്‍ദം താരതമ്യേന കൂടുതലായി ഗ്രാമീണ മേഖലയില്‍ നേരിട്ടു. മൂന്നാം പാദത്തില്‍ എംഎഫ്‌ഐ പോര്‍ട്ട്‌ഫോളിയോയിലെ ഉയര്‍ന്ന തിരിച്ചടവ് സമ്മര്‍ദ്ദം മൂന്നാം പാദത്തില്‍ തുടരുകയാണ്. മൈക്രോഫിനാന്‍സ് വായ്പകളില്‍ ബാങ്കുകളുടെ വിഹിതം 41.8 ശതമാനമാണ്. മൊത്തം വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 31.8 ശതമാനവും എന്‍ബിഎഫ്‌സി എംഎഫ്‌ഐകളും 16.9 ശതമാനവും ചെറുകിട ധനകാര്യ ബാങ്കുകളും (എസ്എഫ്ബി) കൈക്കലാക്കിയിരിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved