
വാഷിങ്ടണ്‍: ബെറ്റര്‍ ഡോട്ട് കോമില്‍ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാര്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മൈക്രോസോഫ്റ്റ്, റോബിന്‍ഹുഡ് തുടങ്ങിയ വന്‍ കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റി ഓഫ് ചാര്‍ലോറ്റെ & എന്‍.സി വര്‍ക്കസ് എന്നിവര്‍ ചേര്‍ന്നാണ് തൊഴില്‍മേള സ്‌പോണ്‍സര്‍ ചെയ്യുന്നത്.
അതേസമയം, സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ കമ്പനി മേധാവി മാപ്പുപറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ്ബെറ്റര്‍ സൂം കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ടത്.
''ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള വാര്‍ത്ത പുറത്തുവിട്ട രീതി തെറ്റായിപ്പോയി. വിഷമകരമായ സാഹചര്യം സൃഷ്ടിച്ചെന്ന് മനസ്സിലാക്കുന്നു. വിപണി, ജീവനക്കാരുടെ പ്രകടനം, ഉല്‍പാദന ക്ഷമത എന്നിവയാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍. ജീവനക്കാരോട് ക്ഷമചോദിക്കുന്നുവെന്നും വിശാല്‍ പറഞ്ഞിരുന്നു.