
പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റിന് റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. അസുര്‍ ക്ലൗഡ്. ഓഫീസ് 365 ബിസിനസ് എന്നീ ബിസിനസുകളില്‍ മൈക്രോ സോഫ്റ്റിന് മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ വരുമാനത്തില്‍ 14 ശതമാനം വര്‍ധനവാണ് ഡിസംബര്‍ 31 ന് അവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. കമ്പനിയുടെ വരുമാനം 36.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കമ്പനിയുടെ അറ്റവരുമാനത്തില്‍ മാത്ര മാത്രം 38 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 11.6 ബില്യണ്‍ ഡോളറാി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അറ്റവരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി മൈക്രോ സോഫ്റ്റിന്റെ ഓഹരിയില്‍ നാല് ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊമേഴ്ഷ്യല്‍ ക്ലൗഡ് വരുമാനം 12.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഏകദേശം 39 ശതമാനത്തോളം വര്‍ധനവാണ് ഇതോടെ രേഖപ്പെടുത്തിയത്. ഇന്റലിജന്റ് വിഭാഗത്തില്‍ രേഖപ്പെടുത്തിയ വരുമാനം 11.9 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സെയില്‍സ് വിഭാഗത്തിലെ പ്രകടനമാണ് ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം.
നിലവില്‍ ഇന്റലിജന്റ് വിഭാഗത്തില്‍ വിഭാഗത്തില്‍ 11.9 ബില്യണ്‍ വരുമാനമാണ് രേഖപ്പെടുത്തിയത്. ഏകദേശം 27 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. അസുര്‍ വരുമാനത്തില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. ഓഫീസ് കണ്‍സ്യൂമര്‍ പ്രൈാഡക്റ്റിനത്തിലുള്ള വരുമാനം 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.