
തിരുനന്തപുരം: പാല്‍ വില്‍പന കുറഞ്ഞതോടെ പാക്കറ്റ് പാലില്‍ അളവ് കൂട്ടി മില്‍മ. ലോക്ഡൗണിനെ തുടര്‍ന്നു പാല്‍ വില്‍പന കുറഞ്ഞതു മൂലമുള്ള പ്രതിസന്ധി മറികടക്കാനാണു നടപടി. മലബാര്‍, എറണാകുളം മേഖലകളില്‍ ആവശ്യക്കാര്‍ കൂടുതലുള്ള ഇനം പാക്കറ്റ് പാലിന്റെ അളവും വിലയും 45 ശതമാനം വര്‍ധിപ്പിച്ചു. തിരുവനന്തപുരം മേഖലയിലും നടപ്പാക്കും. ഇതുവഴി പാല്‍ വില്‍പനയില്‍ 5 ശതമാനം വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. ലോക്ഡൗണിനെത്തുടര്‍ന്നു പാല്‍ സംഭരണം വര്‍ധിക്കുകയും വില്‍പന കുറയുകയും ചെയ്തതോടെ മില്‍മ പ്രതിസന്ധി നേരിടുന്നുണ്ട്.
വീടുകള്‍ക്കു പുറമേ ഹോട്ടലുകള്‍, കേറ്ററിങ് ഏജന്‍സികള്‍ എന്നിവരാണു മില്‍മ പാലിന്റെ പ്രധാന ഉപഭോക്താക്കള്‍. ലോക്ഡൗണില്‍ ഇവരുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ പാല്‍ വില്‍പന ഇടിഞ്ഞു. ഇതു മൂലം മില്‍മ ഡെയറികളില്‍ പ്രതിദിനം ലക്ഷക്കണക്കിനു ലീറ്റര്‍ പാല്‍ ബാക്കിയാകുന്നു. തമിഴ്‌നാട്ടിലേക്കു പാല്‍പ്പൊടി നിര്‍മിക്കാനായി കൊണ്ടുപോകുന്നുണ്ടെങ്കിലും ഉയര്‍ന്ന ഗതാഗതച്ചെലവു മൂലം ലാഭകരമല്ല. പ്രതിസന്ധി പരിഹരിക്കാനായി പാല്‍ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു പാക്കറ്റ് പാലിന്റെ അളവും വിലയും നേരിയ തോതില്‍ കൂട്ടാനുള്ള നിര്‍ദേശം വിവിധ മേഖലകള്‍ മുന്നോട്ടു വച്ചത്. മലബാര്‍ മേഖലയില്‍ കൂടുതല്‍ വില്‍പനയുള്ള നീല കവര്‍ പാക്കറ്റിന്റെ (ഹോമോജനൈസ്ഡ് പാല്‍) അളവ് 500 മില്ലിലീറ്ററില്‍നിന്ന് 525 മില്ലിയാക്കി; വില 23ല്‍ നിന്ന് 25 രൂപയും. തൈര് പാക്കറ്റിലും 25 മില്ലി കൂട്ടി.
മലബാര്‍ മേഖലയില്‍ 2 മാസം മുന്‍പു കൊണ്ടുവന്ന മാറ്റം എറണാകുളം മേഖലയില്‍ ഈ മാസം നടപ്പാക്കി. വില്‍പന കൂടിയ പ്രൈഡ് (ഓറഞ്ച് കവര്‍) പാലിന്റെ അളവ് 500ല്‍ നിന്ന് 520 മില്ലിയാക്കി; വില 24ല്‍ നിന്ന് 25 രൂപയാക്കി. ഈ മാറ്റം മൂലം മലബാറില്‍ പ്രതിദിനം ചെലവാകുന്ന പാലിന്റെ അളവില്‍ 15,000 ലീറ്റര്‍ മുതല്‍ 20,000 ലീറ്റര്‍ വരെ വര്‍ധനയുണ്ടായി. എറണാകുളം മേഖലയില്‍ 10,000 ലീറ്ററും വര്‍ധിച്ചു.