
ന്യൂഡല്‍ഹി: യുഎന്‍ഒ മിന്ത ഗ്രൂപ്പിന്റെ സ്ഥാപനമായ മിന്ത ഇന്റസ്ട്രീസ് ബിസിനസ് വളര്‍ത്താന്‍ ഉദ്ദേശിക്കുന്നു. 250 കോടി രൂപ ഇതിന് വേണ്ടി നിക്ഷേപിക്കും. തങ്ങളുടെ ഫോര്‍ വീല്‍ ലൈറ്റിങ്, അലോയ് വീല്‍ ബിസിനസ് വളര്‍ത്താനാണ് ആലോചന. വര്‍ധിച്ചുവരുന്ന ഡിമാന്റ് പരിഗണിച്ച് നിലവിലെ യൂണിറ്റുകളിലെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
ഓട്ടോമോട്ടീവ് കോംപണന്റ്‌സ് നിര്‍മ്മിക്കുന്ന കമ്പനിയാണിത്. ബിസിനസ് വളര്‍ത്തുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഭഗപുരയില്‍ 90 കോടിയുടെ നിക്ഷേപം നടത്തും. ഫോര്‍ വീലര്‍ ഓട്ടോമോട്ടീവ് ലൈറ്റിങിന് നിലവില്‍ ഉണ്ടായിരിക്കുന്ന ഡിമാന്റ് വര്‍ധന പരിഗണിച്ചാണ് ഈ നീക്കമെന്ന് മിന്ത ഇന്റസ്ട്രീസ് ലിമിറ്റഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
2022 മാര്‍ച്ചോടെ ഈ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത രണ്ട് പാദവാര്‍ഷികങ്ങളില്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. നിലവില്‍ പുണെ, ചെന്നൈ, മനേസര്‍ എന്നിവിടങ്ങളിലാണ് കമ്പനിക്ക് പ്ലാന്റുകളുള്ളത്. അതില്‍ തന്നെ പൂര്‍ണ തോതില്‍ ഉല്‍പ്പാദനം നടക്കുന്നില്ല.