മിനിമം വേതന ചട്ടം ഈ വര്‍ഷം സെപ്റ്റംബറോടെ നടപ്പാക്കിയേക്കും; ഓഗസ്റ്റ് 20 വരെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

July 25, 2020 |
|
News

                  മിനിമം വേതന ചട്ടം ഈ വര്‍ഷം സെപ്റ്റംബറോടെ നടപ്പാക്കിയേക്കും;  ഓഗസ്റ്റ് 20 വരെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ന്യൂഡല്‍ഹി: മിനിമം വേതന ചട്ടം ഈ വര്‍ഷം സെപ്റ്റംബറോടെ നടപ്പാക്കിയേക്കുമെന്ന് സൂചന. കുറഞ്ഞ വേതനം എല്ലാ തൊഴിലാളികളുടെയും അവകാശമാണെന്ന വ്യവസ്ഥയോടെയുളള ചട്ടം പൊതുജനാഭിപ്രായത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തെ അസംഘടിത മേഖലയില്‍ അടക്കം ബാധകമാകുന്നതാണ് മിനിമം വേതന ചട്ടം.

പൊതുജനങ്ങള്‍ക്ക് ചട്ടത്തെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാം. ഓഗസ്റ്റ് 20 വരെ അഭിപ്രായങ്ങള്‍ ഇ-മെയില്‍ മുഖാന്തരം പങ്കുവയ്ക്കാം. ഇവ കൂടി പരിഗണിച്ചാകും നിയമം നടപ്പാക്കുക. പാര്‍ലമെന്റ് നേരത്തെ ഇത് സംബന്ധിച്ച് നിയമം പാസാക്കിയിരുന്നു. 50 കോടി തൊഴിലാളികള്‍ ചട്ടത്തിന്റെ പരിധിയില്‍ വരും.

കുറഞ്ഞ വേതന നിയമം, ശമ്പള നിയമം, ബോണസ് നിയമം, തുല്യവേതന നിയമം എന്നിവയിലെ വകുപ്പുകളാണ് നിയമത്തിലുളളത്. തൊഴിലാളി സംഘടനകള്‍, തൊഴിലുടമകള്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ത്രികക്ഷി സമിതിയായിരിക്കും അടിസ്ഥാന ശമ്പള നിരക്ക് തീരുമാനിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved