പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിച്ച് മിറെ അസറ്റ് മ്യൂചല്‍ ഫണ്ട്

January 11, 2022 |
|
News

                  പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിച്ച് മിറെ അസറ്റ് മ്യൂചല്‍ ഫണ്ട്

മുംബൈ: രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിച്ചു. നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിംഗ് ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിംഗ് ഇടിഎഫ്, മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിംഗ് ഇടിഎഫില്‍ മുഖ്യമായി നിക്ഷേപിക്കുന്ന മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിംഗ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവ അവതരിപ്പിച്ചു.

ഇരു പദ്ധതികളുടേയും പുതിയ ഫണ്ട് ഓഫര്‍ 2022 ജനുവരി പത്തിന് ആരംഭിക്കും. മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിംഗ് ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ ജനുവരി 20 നും മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിംഗ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ ജനുവരി 24-നും അവസാനിക്കും. ഇരു പദ്ധതികളുടേയും കുറഞ്ഞ നിക്ഷേപം അയ്യായിരം രൂപയായിരിക്കും. തുടര്‍ന്നു ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.

വൈദ്യുത വാഹനങ്ങള്‍, ഇലക്ട്രോണിക്സ്, ബാറ്ററി സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയ സാധ്യതയുള്ള വളര്‍ന്നു വരുന്ന മേഖലകളിലെ അവസരത്തില്‍ പങ്കാളിയാകുവാന്‍ നിക്ഷേപകരെ ഇത് അനുവദിക്കുന്നു. ഇന്ത്യയിലെ നിര്‍മാണ മേഖലകളെ പ്രതിനിധീകരിക്കുന്ന ഓഹരികളുടെ പ്രകടനത്തെ പിന്തുടരാന്‍ നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിംഗ് സൂചിക ലക്ഷ്യമിടുന്നു. സമ്പദ്ഘടനയുടെ തിരിച്ചു വരവിന്റേയും മെയ്ക്ക് ഇന്‍ ഇന്ത്യ പിന്തുണയുടേയും കാലത്ത് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിംഗ് സൂചിക നിഫ്റ്റി 500 സൂചികയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved