മിസ്ത്രി കുടുംബം കടബാധ്യത കുറയ്ക്കുന്നതിനായി 4,000 കോടി രൂപ സമാഹരിക്കുന്നു

July 27, 2020 |
|
News

                  മിസ്ത്രി കുടുംബം കടബാധ്യത കുറയ്ക്കുന്നതിനായി 4,000 കോടി രൂപ സമാഹരിക്കുന്നു

കോടികള്‍ സമ്പത്തുള്ള മിസ്ത്രി കുടുംബം കടബാധ്യത കുറയ്ക്കുന്നതിനായി 4,000 കോടി രൂപ സമാഹരിക്കുന്നു. സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറിലെ ഓഹരികള്‍ ഭാഗികമായി വിറ്റഴിച്ചാകും പണം സമാഹരിക്കുക. ബ്രൂക്ക്ഫീല്‍ഡിലുള്ള കനേഡിയന്‍ പവര്‍ഹൗസിലെ ഓഹരികളും കൈമാറിയേക്കും.

ഇതുസംബന്ധിച്ച് നിക്ഷേപകരുമായി കുടുംബം ചര്‍ച്ചനടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പിനുകീഴിലുള്ള ഭൂമിവിറ്റ് പണംസമാഹരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് വ്യാപനംമൂലം അത് നടന്നില്ല. വിലഉയരുന്നമുറയ്ക്ക് പിന്നീട് ഭൂമിവില്‍ക്കാനാണ് തീരുമാനം. വില്‍സണ്‍ സോളാറിന്റെ കടബാധ്യത തീര്‍ക്കുകയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. ജൂണിലായിരുന്നു ബാധ്യത തീര്‍ക്കാനുള്ള അവസാന സമയം.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സണ്‍സില്‍ മിസ്ത്രി കുടുംബത്തിന് 18.5ശതമാനം ഓഹരികളുണ്ട്. സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറില്‍ ഷപോര്‍ജി പള്ളോന്‍ജി കമ്പനിയ്ക്ക് 50.6ശതമാനം ഓഹരികളാണുള്ളത്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 6.54ശതമാനവും മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 3.88ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 6.96ശതമാനവും ഓഹരി വിഹിതമാണ് കമ്പനിയിലുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved