
പേയ്മെന്റ് സ്ഥാപനം മൊബിക്വിക്ക് പ്രാരംഭ ഓഹരി വില്‍പ്പന നീട്ടിവെക്കുമെന്ന് സിഇഒ ബിബിന്‍ പ്രീത് സിംഗ് അറിയിച്ചു. പ്രധാന എതിരാളികളായ പേടിഎം, ഐപിഒയ്ക്ക് ശേഷം നേരിട്ട തിരിച്ചടിയാണ് മാറിച്ചിന്തിക്കാന്‍ മൊബിക്വിക്കിനെ പ്രേരിപ്പിച്ചത്. തിങ്കളാഴ്ച 1360.30 രൂപയിലാണ് പേടിഎം ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 2150 രൂപ നിരക്കിലായിരുന്നു പേടിഎമ്മിന്റെ ഐപിഒ. വിപണിയില്‍ ലിസ്റ്റ് ചെയ്തത് 9.3 ശതമാനം കിഴിവോടെ 1,950 രൂപയ്ക്കാണ്. വിജയകരമാകുമെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമെ ഐപിഒ നടത്തൂ എന്നും കമ്പനി വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വര്‍ഷമായിരിക്കും ഐപിഒ എന്നാണ് വിവരം. ഐപിഒ നടത്താന്‍ ഒരുവര്‍ഷം വരെ സമയം മൊബിക്വിക്കിനുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഐപിഒയ്ക്ക് മൊബിക്വിക്ക് പേപ്പറുകള്‍ സമര്‍പ്പിച്ചത്. ഒക്ടോബറിലാണ് സെബിയുടെ അനുമതി ലഭിച്ചത്. 1900 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ മൊബിക്വിക്ക് ലക്ഷ്യമിടുന്നത്.