ഡിസംബര്‍ മുതല്‍ വോഡഫോണ്‍-ഐഡിയയും എയര്‍ടെല്ലും താരിഫ് വര്‍ധിപ്പിക്കും

November 19, 2019 |
|
News

                  ഡിസംബര്‍ മുതല്‍ വോഡഫോണ്‍-ഐഡിയയും എയര്‍ടെല്ലും താരിഫ് വര്‍ധിപ്പിക്കും

ഡിസംബര്‍ ഒന്നുമുതല്‍ സേവനനിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി വോഡഫോണ്‍ -ഐഡിയയും എയര്‍ടെല്ലും. സെപ്തംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 50,921 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് താരിഫ് ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ബിസിനസ് ഇന്ത്യയില്‍ തുടര്‍ന്നുപോകുന്നത് കേന്ദ്രസര്‍ക്കാരിന്റെ സമാശ്വാസ നടപടികളെ ആശ്രയിച്ചായിരിക്കുമെന്ന് വോഡഫോണ്‍ കമ്പനി വക്താക്കള്‍  വ്യക്തമാക്കിയിട്ടുണ്ട്. വോഡഫോണ്‍-ഐഡിയയ്ക്ക് മാത്രമായി 300 മില്യണ്‍ മൊബൈല്‍ വരിക്കാരാണ് ഉള്ളത്. സര്‍ക്കാരിന്റെ പുനരുജ്ജീവന പാക്കേജ് സൂചനകളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ജിയോയുടെ കടന്ന് വരവിന് ശേഷം കനത്ത നഷ്ടം നേരിട്ട കമ്പനി മറ്റൊരു കമ്പനിയാണ്  എയര്‍ടെല്‍. ഈ ടെലികോം കമ്പനിയും പ്രതിസന്ധികളിലൂടെയാണ് മുമ്പോട്ട് പോകുന്നത്. വരുന്ന മാസം മുതല്‍ ഉപഭോക്താക്കള്‍ക്കുള്ള താരിഫ് റേറ്റ് ഉയര്‍ത്താനാണ് ഇവരുടെയും തീരുമാനം.

 

Read more topics: # Airtel, # Vodafone Idea, # tariff rate,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved