കൊറോണ കാലത്ത് നേട്ടം കൊയ്ത് ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായം; യാത്രാനിയന്ത്രണങ്ങളും വീട്ടിലിരുന്നുള്ള ജോലിയും വിനോദത്തിന് കൂടുതല്‍ സമയം നല്‍കുന്നു

March 20, 2020 |
|
News

                  കൊറോണ കാലത്ത് നേട്ടം കൊയ്ത് ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായം; യാത്രാനിയന്ത്രണങ്ങളും വീട്ടിലിരുന്നുള്ള ജോലിയും വിനോദത്തിന് കൂടുതല്‍ സമയം നല്‍കുന്നു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഘാതത്തില്‍ നേട്ടം കൈവരിച്ച് ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായം. കൊറോണ വൈറസ് രാജ്യവ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വീടിന് പുറത്തേക്കിറങ്ങുന്ന സാഹചര്യം തന്നെ പരമാവധി കുറയ്ക്കുന്ന നിലയുണ്ടായി. ഇത് ഗെയിമിംഗ് മേഖലയെ സഹായിച്ചിരിക്കുകയാണ്. മയം കളയുന്നതിനായി ആളുകള്‍ ഗെയിമിനെ ആശ്രയിക്കുന്ന പ്രവണതയാണുള്ളത്. 

നേരത്തെയുണ്ടായിരുന്ന 11,12 ലക്ഷം ആളുകള്‍ക്ക് പകരം ഏതാണ്ട് 15 ലക്ഷത്തോളം ആളുകള്‍ ഞങ്ങളുടെ ഗെയിമുകള്‍ ഇപ്പോള്‍ കളിക്കുന്നുണ്ടെന്ന് ഗെയിംസ് 2 വിന്നിലെ റവന്യൂ വിതരണ മേധാവി തേജസ് ഷാ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഗെയിമുകളുടെ പ്രസാധകരില്‍ ഒരാളാണ് കമ്പനി. ഗെയിമുകളുടെ പോര്‍ട്ട്ഫോളിയോയിലുടനീളം 175 മില്യണ്‍ ഉപയോക്താക്കളാണുള്ളത്. വിന്‍സോ ഗെയിമുകള്‍ ഓണ്‍ലൈന്‍ ട്രാഫിക്കില്‍ മൂന്ന് മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയെന്ന് അതിന്റെ സഹസ്ഥാപകന്‍ സൗമ്യ സിംഗ് റാത്തോഡ് പറഞ്ഞു.

വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന ആളുകള്‍ക്ക് കൂടുതല്‍ സമയം വിശ്രമത്തിന് ലഭിക്കുന്നുണ്ടെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ കണക്കാക്കുന്നു. ഇത് വിനോദത്തിന്റെ ആവശ്യകത സൃഷ്ടിക്കുന്നു. കുറച്ച് സമയം കളയാനും ജോലിയുടെ മടുപ്പ് ഒഴിവാക്കാനുമുള്ള ഒരു മികച്ച മാര്‍ഗമാണ് മൊബൈല്‍ ഗെയിമുകള്‍. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ കൂടുതലായും ഗെയിം കളിക്കുന്നുവെന്ന് ഹിറ്റ്വിക്കറ്റ്് പ്ലാറ്റ്ഫോമിന്റെ സഹസ്ഥാപകനും വൈസ് പ്രസിഡന്റുമായ കീര്‍ത്തി സിംഗ് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹിറ്റ്വിക്കറ്റിന്റെ ഉപയോക്താക്കളുടെ എണ്ണം 10-15 ശതമാനം വര്‍ദ്ധിച്ചു എന്നും സിംഗ് പറഞ്ഞു. അത്തരം ഉപയോക്താക്കള്‍ നേരത്തെ ഒരുപക്ഷേ 20-25 മിനിറ്റ്  പ്ലാറ്റ്‌ഫോമില്‍ ചെലവഴിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പ്രതിദിനം 40 മിനിറ്റ് വരെ ചെലവഴിക്കുന്നുണ്ടെന്നും സിംഗ് പറഞ്ഞു. ഹിറ്റ്വിക്കറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് സിംഗ് പറഞ്ഞു. 

ഉപയോക്താക്കളുടെ വര്‍ദ്ധനവ് ഞങ്ങളുടെ വരുമാനത്തെ നല്ല രീതിയില്‍ സ്വാധീനിച്ചു. കാരണം കൂടുതല്‍ കമ്പനികള്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍ തേടുന്നു. നിലവില്‍ ഹിറ്റ്വിക്കറ്റിന് രണ്ട് മില്യണ്‍ ഉപയോക്താക്കളുണ്ട്. ഗെയിമുകള്‍ക്ക് പ്രതിമാസം 150,000 സജീവ ഉപയോക്താക്കളുമുണ്ട് എന്നും ഗെയിംസ് 2 വിന്‍സ് ഷാ പറഞ്ഞു. മറ്റ് ഗെയിമിംഗ് ഓപ്ഷനുകളായ ഓണ്‍ലൈന്‍ പോക്കര്‍, റമ്മി എന്നിവ വലിയ വിപരീതഫലങ്ങള്‍ കാണുമെന്ന് ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷന്‍ സിഇഒ റോളണ്ട് ലാന്‍ഡേഴ്‌സ് പറഞ്ഞു. ''ഗെയിമിംഗ് ലോകത്തിലെ ഏറ്റവും വലിയ വിനോദമാണ്. ഗെയിമിംഗിലെ ഓരോ ഉപയോക്താവിന്റെയും ശരാശരി വരുമാനം വളരെ ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved