താരിഫ് വര്‍ധനവിന് പിന്നാലെ ദീര്‍ഘകാല പാക്കേജുകളോട് വിട പറഞ്ഞ് ടെലികോം ഉപഭോക്താക്കള്‍

December 27, 2019 |
|
News

                  താരിഫ് വര്‍ധനവിന് പിന്നാലെ ദീര്‍ഘകാല പാക്കേജുകളോട് വിട പറഞ്ഞ് ടെലികോം ഉപഭോക്താക്കള്‍

മുംബൈ: ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവ് താങ്ങാനാകാതെ ഉപഭോക്താക്കള്‍ ദീര്‍ഘകാലത്തേക്കുള്ള അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ഒഴിവാക്കുന്നതായി സൂചന. റീചാര്‍ജ് ചെയ്യുന്നതിന് ഓരോ ഉപഭോക്താവും മുന്‍വര്‍ഷത്തേക്കാള്‍ നാല്‍പത് ശതമാനം അധികം തുക ചെലവഴിക്കേണ്ട സാഹചര്യമാണ് നിലവിലെ താരിഫ് വര്‍ധനവ് കാരണം സംഭവിച്ചത്. ഇത് ബജറ്റ് താളംതെറ്റിക്കുമെന്ന കണക്ക്കൂട്ടലാണ് ഉപഭോക്താക്കളില്‍ ഉണ്ടാക്കിയത്. അതിനാല്‍ ദീര്‍ഘകാല പ്ലാനുകള്‍ പുതുക്കാതെ പലരും മാസാമാസം റീചാര്‍ജ് ചെയ്യുന്ന പ്ലാനുകളിലേക്ക് മാറിയെന്നാണ് വിവരം.

അതേസമയം മാസാമാസമുള്ള പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത് ശതമാനം മുതല്‍ അമ്പത് ശതമാനം വരെ സാമ്പത്തിക നഷ്ടമാണ് നേരിടുകയെന്ന് എസ്ബിഐ കാപ് സെക്യൂരിറ്റീസിന്റെ ഗവേഷണ വിഭാഗം തലവന്‍ രാജീവ് ശര്‍മ പറയുന്നു. വരുമാനം നേടാന്‍ ഇത് ടെലികോം കമ്പനികളെ സഹായിക്കുകയാണ് ചെയ്യുകയെന്നാണ് അദേഹത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ ഇന്ത്യില്‍ മൊബൈല്‍ ബില്ലുകള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണെന്നാണ് ടെലികോം കമ്പനികളുടെ സംഘടനയാ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അഭിപ്രായം. പത്ത് കൊല്ലം മുമ്പ് ഒരു ഉപഭോക്താവിന്റെ വാര്‍ഷിക വരുമാനത്തിന്റെ ആറ് ശതമാനമായിരുന്നു മൊബൈല്‍ ബില്ല് എങ്കില്‍ ഇപ്പോളഅ# അത് ഒരു ശതമാനത്തില്‍ താഴെയാണെന്ന് സിഓഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍മാത്യു പറയുന്നു. നേരത്തെ 84 ദിവസത്തേക്കുള്ള അണ്‍ലിമിറ്റഡ് പാക്കേജുകളായിരുന്നു ആളുകളുടെ പ്രിയപ്പെട്ട പാക്കേജുകള്‍.

എന്നാല്‍ പരമാവധി 300 രൂപയോളമായിരുന്നു നിരക്ക്. എന്നാല്‍ ഇത് 500 രൂപയ്ക്ക് മുകളിലാണ് എയര്‍ടെല്‍,വോഡഫോണ്‍,ഐഡിയ, ജിയോ കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്നത്. ഒരുമിച്ച് ഇത്രയും തുക മൊബൈല്‍ ബില്ലിനായി മാറ്റിവെക്കാനുള്ള സാമ്പത്തിക ഭദ്രത ഉപഭോക്താക്കള്‍ക്ക് ഇല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ നിലവിലെ നിരക്കുവര്‍ധനവിന് ശേഷം ദീര്‍ഘകാലത്തേക്കുള്ള അണ്‍ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് റേഞ്ച് പ്രശ്‌നം കാണിക്കുകയും ഡാറ്റാ സര്‍വീസ് വളരെ മോശമായതായും ലിമിറ്റഡ് പാക്കേജുകളില്‍ ഈ പ്രശ്‌നങ്ങളില്ലെന്നും ചില ഉപഭോക്താക്കള്‍ ആരോപിക്കുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved