
ന്യൂഡല്‍ഹി: റെയില്‍ യാത്രിയുടെ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഇന്റര്‍സിറ്റി ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 100 കോടി രൂപയോളം സമാഹരിച്ചതായി റിപ്പോര്‍ട്ട. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകിനി, സാംസങ് വെഞ്ചര്‍ അടക്കമുള്ളവരാണ് ഇന്റര്‍സിറ്റിയില്‍ 100 കോടി രൂപയോളം സമാഹരണം നടത്തിയത്‌നിക്ഷേപകരായ ഒമിഡ്യാര്‍ നെറ്റ്വര്‍ക്ക്, ബ്ലൂം വെഞ്ചേഴ്സ് എന്നിവയും ഈ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ കമ്പനിയുടെ മൂലധ സമാഹരണത്തില്‍ വന്‍വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ നിക്ഷേപ സമാഹരണം 30 മില്യണ്‍ ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്. നിലവിലെ ഫണ്ടിംഗ് റൗണ്ടില്‍ കമ്പനിക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചേക്കും. സ്മാര്‍ട്ട്് ബസ് ശൃംഖല വികസിപ്പിക്കുന്നതടക്കമുള്ള വലിയ നീക്കങ്ങളാകും കമ്പനി പ്രധാനമായും മുന്‍പോട്ട് വെക്കുക. നിലവില്‍ 84 ഇന്റര്‍സിറ്റി സ്മാര്‍ട്ട ബസുകളും, 18 സ്മാര്‍ട് ബസ് ഹബ്ബും കമ്പനിക്ക് ഉണ്ട്. 65 സ്ഥലങ്ങളിലാക്കായി പ്രതിമാസം 400,000 യാത്രക്കാര്‍ക്ക് സേവനം നല്‍കിയ വരുന്ന മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഇന്റര്‍സിറ്റി.
അതേസമംയ 'ഞങ്ങളുടെ ആഭ്യന്തര വരുമാനത്തില്‍ നിന്ന് മൊത്തം വളര്‍ച്ചാച്ചെലവുകള്‍ കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 500 ശതമാനത്തിലധികം വളര്‍ന്നിട്ടുണ്ടെന്നും, അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 300 ശതമാനം വളര്‍ച്ചയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,'' റെയില്‍യാത്രിയുടെ ഇന്റര്‍സിറ്റി സഹസ്ഥാപകനായ കപില്‍ റൈസാഡ വ്യര്തമാക്കി.