
രാജ്യത്താകെ പടര്‍ന്നുപിടിച്ച മാന്ദ്യത്തില്‍ നിന്ന് കരകയറാനാകാതെ നട്ടം തിരിയുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുക, ആഗോല നിക്ഷേപ കേന്ദ്രമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകിരിക്കാന്‍ സാധ്യമാകാതെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുന്നു ഇപ്പോള്‍. 2016 നവംബര്‍ എട്ടിന് നടപ്പിലാക്കിയ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടാക്കി എന്ന് മാത്രമല്ല, രാജ്യത്തെ വ്യവസായ കാര്‍ഷിക നിര്‍മ്മാണ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് നീങ്ങുന്നതിന് കാരണമായി. മോദിയില്‍ തിളങ്ങുന്ന ഇന്ത്യയെന്നാണ് ്ബിജെപിയും, അവര്‍ക്ക് വഴിപ്പെടുന്ന സഖ്യ കക്ഷികളും ഇന്ന് ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ മോദിസര്‍ക്കാര്‍ ഈ രാജ്യത്തുണ്ടാക്കിയ നഷ്ടം എത്രയാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ തലയില്‍ കൈവെച്ച് പോകും നമ്മള്‍ ഓരോരുത്തരും.
55 മാസം കൊണ്ട് മോദി ആകെ സന്ദര്‍ശിച്ച രാജ്യങ്ങള്‍ 92 എണ്ണമാണ്. 2018 വരെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആകൈ ചിലവ് 2021 കോടി രൂപയോളമാണ്. ഇപ്പോള്‍ 4000 കോടി രൂപയായി ഉയര്‍ന്നതും ആര്‍ഭാഡ പൂര്‍ണമായ യാത്ര നയിക്കാന്‍ രാജ്യത്തിന്റെ ഭീമമായ തുക പ്രധാനമന്ത്രി ചിലവഴിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആഗോള നിക്ഷേപം ഇന്ത്യയിലേക്കെത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മോദി ഈ കാലയളവ് വരെ ചിലവഴിച്ചത് ഭീമമായ തുകയാണ്. എന്നിട്ടും ഇന്ത്യയുടെ നിക്ഷേപത്തില്‍ വലിയ കറവ് രേഖപ്പെടുത്താന്‍ കാരണമായി. ഉപഭോഗം നിക്ഷേപ മേഖലയില്‍ തളര്‍്ച്ച തന്നെ രൂപപ്പെട്ടു. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ കുറവ് ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയെ ലോകത്തിലേറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്ന പ്രഖ്യാപനം പോലും മോദിസര്‍ക്കാറിന് തിരിച്ചടികള്‍ നേരിട്ടുണ്ട്. സര്‍ക്കാറിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ ഫണ്ടിന്റെ അഭാവം നേരിടുമ്പോഴും മോദി വിദേശ യാത്രക്ക് വേണ്ടി ചിലവഴിക്കുന്നത് തന്നെ ഭീമമായ തുകയാണ്.
അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് വലിയ ദൂരം
ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒ്ന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.
രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നത്. പൊതുചിലവിടല്‍ കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയെയും, കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളര്‍ച്ചയിലാണ്. ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങള്‍ മുഖേനയാണണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ ചില നയങ്ങളാണ് സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.
വാഹന വിപണിയടക്കം 2019 ല്‍ അഭിമുഖീകരിച്ചത് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്‌ചേഴ്‌സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95 ശതമാനം ഇടിവാണ് വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.
ബിഎസ് VI ന്റെ നിബന്ധനകള്‍ കര്‍ക്കശനമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. പെട്രോള്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.