
ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗത്തിലെ സമ്പത്തികമായി പിറകോട്ട് നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലിയിലുമാണ് സര്‍ക്കാര്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടുള്ളത്. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
അതേ സമയം 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ തിടുക്കപ്പെട്ട് മുന്നോക്ക വിഭാഗത്തിന് അധിക സംവരണം ഏര്‍പ്പെടുത്തുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം.
നാളെ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭരണഘടനാ ബില്ല് ഭേദഗതി കൊണ്ടു വന്നേക്കും. മുന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
സര്‍ക്കാറിന്റെ ഈ നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സാമ്പത്തിക സംവരണം സര്‍ക്കാര്‍ ഇത്ര തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതിനെതിരെ കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കാനും സാധ്യതയണ്ട്.
മുന്നോക്ക വിഭാഗക്കാരുടെ വോട്ടാണ് സര്‍ക്കാര്‍ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. അതേ സമയം മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ തിടുക്കത്തോടെയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. നിലവില്‍ 8 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്കാണ്് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തുക.