കോവിഡ് രണ്ടാംതരംഗം: വ്യവസായങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും

May 25, 2021 |
|
News

                  കോവിഡ് രണ്ടാംതരംഗം: വ്യവസായങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും

കോവിഡിന്റ രണ്ടാംതരംഗത്തില്‍ പ്രതിസന്ധിനേരിട്ട വ്യവസായങ്ങളെ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും. ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളെയും ചെറുകിട-ഇടത്തരം കമ്പനികളെയും സഹായിക്കുന്നതിനാകും മുന്‍ഗണന. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചിടല്‍ പ്രഖ്യാപിച്ചില്ലെങ്കിലും പ്രാദേശികതലത്തില്‍ പലയിടങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്കിലും വര്‍ധനവുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വിവിധ റേറ്റിങ് ഏജന്‍സികള്‍ രാജ്യത്തിന്റെ വളര്‍ച്ചാ ആനുമാനം താഴ്ത്തുകയും ചെയ്തു.

2022 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 13.5 ശതമാനത്തില്‍ നിന്ന് 12.6 ശതമാനമായി നോമുറ കുറച്ചിരുന്നു. ജെ.പി മോര്‍ഗനാകട്ടെ 13 ശതമാനത്തില്‍ നിന്ന് 11 ശതമാനമായാണ് അനുമാനം താഴ്ത്തിയത്. 10.5 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട സെക്ടറുകള്‍ക്ക് വായ്പ തിരിച്ചടവില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഇളവ് അനുവദിച്ചിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved