അമിത് ഷാ ഉറപ്പിച്ച് പറയുന്നു ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകുമെന്ന്; സാമ്പത്തിക വിദഗ്ധര്‍ പറയുന്നു ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകണമെങ്കില്‍ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കണമെന്ന്; വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയാല്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കെത്തുമോ?

January 13, 2020 |
|
News

                  അമിത് ഷാ ഉറപ്പിച്ച് പറയുന്നു ഇന്ത്യ അഞ്ച് ട്രില്യണ്‍  സമ്പദ് വ്യവസ്ഥയാകുമെന്ന്; സാമ്പത്തിക വിദഗ്ധര്‍ പറയുന്നു ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകണമെങ്കില്‍ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കണമെന്ന്; വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയാല്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കെത്തുമോ?

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാന്ദ്യത്തിനിടയിലും ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി ഉയര്‍ത്തുമെന്നാണ് മോദി സര്‍ക്കാര്‍ ഇപ്പോഴും ആവര്‍ത്തിച്ച് പറയുന്നത്.  എന്നാല്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കുക സര്‍ക്കാറിന് സാധ്യമല്ലെന്നാണ് വിലയിരുത്തല്‍. 2024 ഓടെ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നാണ് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ആര്‍ നാഗരാജ് പറയുന്നത്.  ഇന്ത്യയെ അടുത്ത അഞ്ച് വര്‍ഷത്തനുള്ളില്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്ന് 2019 മെയ് മാസത്തില്‍ അധികാരത്തിലേറിയ രണ്ടാം മോദിസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതേ അഭിപ്രായം മുന്‍പോട്ട് വെച്ചിരുന്നു. ഗുജറാത്ത് സാങ്കേതിക സര്‍വകലാശാലയില്‍  നടന്ന പരിപാടിയിലാണ് ഷാ ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷത്തിലേക്കെത്തുമെന്ന പറഞ്ഞത്.  

നിലവില്‍ ഇന്ത്യന്‍ സമ്പദ് സമ്പദ് വ്യവസ്ഥ ആഭ്യന്തര ഉത്പ്പാദനത്തിന്റെ 2.8 ട്രില്യണ്‍ ഡോളറിലാണ് നിലകൊള്ളുന്നത്.  അതേസമയം നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് വിലയിരുത്തല്‍. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് രണ്ടാം പാദത്തില്‍ 4.5 ശതമാനത്തിലേക്കുമാണ് ചുരുങ്ങിയത്. രണ്ടാം പാദത്തിലെ വളര്‍ച്ചാ നിരക്ക് ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു.  

കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.  സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍  മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളര്‍ച്ചയിലാണ്.  ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങള്‍ മുഖേനയാണണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ  ചില നയങ്ങളാണ് സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.

വാഹന വിപണിയടക്കം 2019 ല്‍ അഭിമുഖീകരിച്ചത് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്‌ചേഴ്‌സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95  ശതമാനം ഇടിവാണ്  വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.  

ബിഎസ് ഢകന്റെ നിബന്ധനകള്‍  കര്‍ക്കശനമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി.  പെട്രോള്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ  വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.  അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved